സാമൂഹിക നന്മയാണ് മതങ്ങളുടെ ലക്ഷ്യം: നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍
വാടാനപ്പള്ളി: സാമൂഹിക നന്മയാണു മതങ്ങളുടെ ലക്ഷ്യമെന്നും അതുകൊണ്ട് മാനവികതക്കെതിരിലുള്ള സാമൂഹിക വിപത്തുകള്ക്കെതിരില് എല്ലാ മത നേതൃത്വങ്ങളും ദര്‍ശനങ്ങളും ഒന്നിക്കണമെന്നും കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
തൃത്തല്ലൂര്‍ കെ.എം.എച്ച്.എം.ബനാത്ത് അനാഥ അഗതി മന്ദിരത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഖുര്‍ആന്‍ മന:പാഠമാക്കുന്നതിനുള്ള ബനാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങളുടെ വിശാലമായ ഐക്യപ്പെടലുകളും സ്നേഹപൂര്‍വമായ ഇടപെടലുകളും രാജ്യത്തിന്റെ സാമൂഹിക വളര്ച്ചക്കാവശ്യമാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. കെ.എം.എച്ച്.എം സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി.
ഹാഫിള് നവാസ് അല്‍ കൗസരി, ഹാഫിള് നജീബ്, കോടോല് ജുമാ മസ്ജിദ് ഖത്തീബ് സുലൈമാന്‍ അന്‍വരി, എടശ്ശേരി ഖത്തീബ് ഷബീര്‍ ബാഖവി, ശംസുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ് പി.എ മുഹമ്മദ് മോന്, എ.കെ.അബ്ദുല്‍ഖാദര്‍, എം.എ.ബാഖവി, ഷഹീര്‍ ദേശമംഗലം, അബ്ദുല്‍ റഹ്മാന് കറുകമാട്, ടി.എ.മുഹമ്മദ് കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."