HOME
DETAILS

പടിയിറങ്ങുന്നത് വയനാടിന്റെ മനസറിഞ്ഞ കലക്ടര്‍

  
backup
August 03 2016 | 18:08 PM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8


   

കല്‍പ്പറ്റ: വി കേശവേന്ദ്രകുമാര്‍ ഐ.എ.എസ് വയനാട് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതോടെ ജില്ലക്കാര്‍ക്ക് നഷ്ടമാകുന്നത് തങ്ങളുടെ മനസറിഞ്ഞ കലക്ടറെ. 2014 ഫെബ്രുവരിയിലാണ് അദ്ദേഹം സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പോസ്റ്റില്‍ നിന്ന് വയനാട് കലക്ടറായി ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ വയനാടന്‍ ജനതയുടെ എല്ലാ മേഖലകളിലെയും പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരമുണ്ടാക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു കലക്ടര്‍.
ഉത്തരാഖണ്ഡിലും പരിസര സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലും നിരവധി നാശനഷ്ടങ്ങളുണ്ടായപ്പോള്‍ അതേ തരത്തിലുള്ള പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ പ്രകൃതിക്ക് ഹാനികരമാകുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലായിരുന്നു കലക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംസ്ഥാനമൊട്ടുക്ക് വമ്പിച്ച ചര്‍ച്ചയാവുകയും ചെയ്തു. പ്രകൃതിയുടെ നിലനില്‍പിന്റെ പ്രാധാന്യം മനസിലാക്കുന്ന മുഴുവന്‍ ആളുകളും കലക്ടറുടെ ഈ ഉത്തരവിന് പൂര്‍ണ പിന്തുണയും നല്‍കി. അതുകൊണ്ട് തന്നെ ജില്ലയില്‍ ഭീമന്‍ കെട്ടിടങ്ങളുടെ നിര്‍മാണം ഒരു പരിധിവരെ തടയിടാനും സാധിച്ചു. മറ്റൊന്ന് വയനാടിന്റെ പ്രകൃതിയെ തിരിച്ചുപിടിക്കാന്‍ കലക്ടര്‍ വിഭാവനം ചെയ്ത ഓര്‍മമരം പദ്ധതിയാണ്.
കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കലക്ടര്‍ ഇത്തരത്തിലുള്ള ഒരു ആശയം മുന്നോട്ട് വെച്ചത്. ഇതും വയനാട്ടുകാര്‍ നിറഞ്ഞ ആവേശത്തോടെയാണ് സ്വീകരിച്ചത്. കന്നി വോട്ടര്‍മാര്‍ക്കും 70 പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനോടൊപ്പം ഒരു ഫലവൃക്ഷതൈ കൂടി നല്‍കി വയനാടന്‍ പച്ചപ്പ് തിരിച്ചുകൊണ്ടുവരികയായിരുന്നു കലക്ടറുടെ ലക്ഷ്യം.
 ഇത് വയനാടിനൊപ്പം കോഴിക്കോട് കൂടി ഏറ്റെടുക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തില്‍ ഓര്‍മ മരം പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നട്ടത്.
ഇത്തരത്തില്‍ വയനാടന്‍ സൗന്ദര്യത്തെയും നാട്ടുകാരെയും ഇത്രമേല്‍ സ്വാധീനിച്ച കലക്ടറാണ് വയനാടന്‍ ചുരമിറങ്ങുന്നത്. കേശവേന്ദ്ര കുമാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്റ്ററായാണ് വയനാട് വിടുന്നത്. ഫുഡ്‌സേഫ്റ്റി കമ്മിഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്റ്ററുടെയും അധിക ചുമതലകള്‍ കൂടി കേശവേന്ദ്രകുമാര്‍ വഹിക്കും. ബീഹാറിലെ സീതാമര്‍ഹി ജില്ലയിലെ സാധാരണ കുടുംബത്തില്‍ 1985 ഡിസംബര്‍ 31നായിരുന്നു കലക്ടറുടെ ജനനം. പത്താം ക്ലാസിനുശേഷം റെയില്‍വേയില്‍ വോക്കേഷണല്‍ കോഴ്‌സിന്(പ്ലസ് ടുവിന് തുല്യം) ചേര്‍ന്നു.
ആ പഠനത്തിനുശേഷം റെയില്‍വേയില്‍ ബുക്കിങ് ക്ലര്‍ക്കായി ജോലിക്ക് ചേര്‍ന്ന കേശവേന്ദ്ര കുമാര്‍ ഇഗ്‌നോയില്‍ വിദൂര വിദ്യാഭ്യാസ പദ്ധതി വഴി പഠനം തുടര്‍ന്നു. റെയില്‍വേയിലെ ജോലിയും ഇഗ്‌നോയിലെ പഠനവും തുടരുന്ന സമയത്ത് 2008ല്‍ കേശവേന്ദ്ര കുമാര്‍, അദ്ദേഹത്തിന്റെ 22ാമത്തെ വയസില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഐ.എ.എസ് പരീക്ഷയില്‍ 45ാമത് റാങ്ക് കരസ്ഥമാക്കി.
ഇഗ്‌നോയുടെ 27 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവരുടെ ഒരു വിദ്യാര്‍ഥി ഐ.എ.എസ് പാസാകുന്നത്. ആ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഐ.എ.എസുകാരനായിരുന്നു കേശവേന്ദ്രകുമാര്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago