HOME
DETAILS
MAL
കടലാസ് വിലവര്‍ധന: പ്രസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
backup
October 27 2018 | 05:10 AM
കണ്ണൂര്‍: കടലാസ് വിലയില്‍ മാസങ്ങള്‍ക്കിടെ 25 ശതമാനം വര്‍ധനയുണ്ടായ സാഹചര്യത്തില്‍ അച്ചടി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് കേരളാ പ്രിന്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.എ അഗസ്റ്റിന്. കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന കടലാസിന്റെ വില ഇപ്പോള്‍ 75 രൂപയിലെത്തിയിരിക്കുന്നു.
ദീര്‍ഘകാലത്തേക്ക് അച്ചടി ജോലികള്‍ കരാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങള്‍ വലിയ നഷ്ടം സഹിച്ചാണു പ്രവര്‍ത്തിക്കുന്നത്. വിവിധയിനം കടലാസുകളുടെ ദൗര്‍ലഭ്യവും അച്ചടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനാല്‍ കേരളത്തിലെ മൂവായിരത്തോളം വരുന്ന പ്രിന്റിങ് പ്രസുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജില്ലാപ്രസിഡന്റ് പി.വി പുരുഷോത്തമന്, എം.പി ഇബ്രാഹിം, കെ. സുഗുണന്, കെ. ധനേഷ് എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."