വാര്‍ഷിക പദ്ധതികള്‍ പ്രളയാനന്തര കേരളത്തെ മുന്നില്‍ക്കണ്ടാകണം: കെ.വി സുമേഷ്
കണ്ണൂര്‍: 2019-20 ലെ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടി മുന്നില്‍ക്കണ്ടുവേണം രൂപീകരിക്കാനെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ പ്രളയക്കെടുതികള്‍ക്കിരയായ പ്രദേശങ്ങളുടെ വികസനത്തിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തെ അദ്ദേഹം അറിയിച്ചു.
ഈ വര്‍ഷം ചെയ്തതുപോലെ അടുത്ത വാര്‍ഷിക പദ്ധതിയിലേക്കും പൊതുജനങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. എന്റെ പദ്ധതി എന്ന പേരില്‍ ഇതിനായി തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതിനായി ഉപയോഗിക്കും.
നാടിന്റെ പുരോഗതിക്കും വികസനത്തിനും ഉതകുന്ന ഏത് നിര്‍ദേശവും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്നും കഴിഞ്ഞ വര്‍ഷം നല്ല പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ ചേര്‍ന്ന യോഗം വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തി.
39.61 ശതമാനം തുകയാണ് ഇതിനകം ചെലവഴിക്കാനായത്. വികസന ഫണ്ട് ജനറല്‍ വിഭാഗം 42.6, എസ്.സി.പി 17.5, ടി.എസ്.പി32 ശതമാനമാണ് പദ്ധതി നിര്‍വഹണ പുരോഗതി.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കുടിവെള്ള പദ്ധതികളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെയും വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് വ്യാപിക്കും. ഇതിന്റെ ഭാഗമായി പ്രതിനിധികളുടെ യോഗം വിളിക്കും.
യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ. ശോഭ, സെക്രട്ടറി വി. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."