HOME
DETAILS

ഓണത്തിന് വിമാനം കയറാന്‍ നാക്കില പോലുമില്ല ഇവിടെ...

  
backup
September 06 2019 | 18:09 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b4%af%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 


കൊണ്ടോട്ടി: ഇലപോലും ബാക്കി വയ്ക്കാതെ വാഴകൃഷി മുഴുവന്‍ പ്രളയം കൊണ്ടുപോയപ്പോള്‍ ഗള്‍ഫിലടക്കമുള്ള മലയാളികള്‍ക്ക് ഓണമുണ്ണാന്‍ നാക്കിലയെത്തുന്നത് തമിഴ്‌നാട്ടില്‍നിന്ന്. ഓണ സീസണില്‍ മലബാര്‍ മേഖലയില്‍നിന്ന് വ്യാപകമായി ഗള്‍ഫിലേക്ക് നാക്കില കയറ്റി അയച്ചിരുന്നെങ്കില്‍ ഇത്തവണ വാഴകൃഷി പ്രളയമെടുത്തതോടെ ഇവിടെ നാക്കിലയില്ല. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് ഓണാഘോഷത്തിന് പൂക്കളവും സദ്യവട്ടവുമൊരുക്കാന്‍ വിമാനത്താവളങ്ങള്‍ വഴി കയറ്റി അയക്കുന്നത് ഓണപ്പൂക്കള്‍ മുതല്‍ നാക്കിലവരെയാണ്. ഗള്‍ഫില്‍ ആവശ്യക്കാരേറിയതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നുള്ള കാര്‍ഗോ കയറ്റുമതിയും ഓണം പ്രമാണിച്ച് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ പച്ചക്കറിക്കൊപ്പം നാക്കിലയും പൂര്‍ണമായും എത്തുന്നത് തമിഴ്‌നാട്ടിലെ സത്യമംഗലം, തൃശിനാപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ്.
നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ള നാക്കിലയ്ക്ക് ഗള്‍ഫില്‍ ആവശ്യക്കാരേറെയുണ്ട്. എന്നാല്‍ ഇത്തവണ നാട്ടിലെവിടെയും നാക്കിലയില്ല. ഓണ സീസണില്‍ കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നായി ദിനംപ്രതി ശരാശരി രണ്ടര ടണ്ണോളം നാക്കില കയറ്റുമതി ചെയ്യാറുണ്ട്. സത്യമംഗലത്ത് നിന്നാണ് ഇല കൂടുതല്‍ എത്തുന്നത്. അവിടെ ഇലയ്ക്കായി വാഴകൃഷിയുണ്ട്. ഇവിടെ എത്തിച്ച ശേഷം വൃത്തിയാക്കി തരംതിരിച്ച് ചെറിയ പാക്കറ്റുകളിലാക്കിയാണ് കയറ്റുമതി. ഗള്‍ഫില്‍ മാത്രമല്ല ബ്രിട്ടനില്‍ വരെയുണ്ട് നാക്കിലയ്ക്ക് ആവശ്യക്കാര്‍. കഴിഞ്ഞ ദിവസം ഒരു ടണ്‍ നാക്കിലയാണ് കരിപ്പൂരില്‍നിന്ന് ദുബൈ വഴി ലണ്ടനിലേക്ക് അയച്ചത്.
നാക്കില മാത്രമല്ല പ്രളയത്തെ തുടര്‍ന്ന് ഈ വര്‍ഷം നാട്ടില്‍ നിന്നുള്ള പഴം - പച്ചക്കറി ലഭ്യത കുറഞ്ഞതിനാല്‍ മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണെന്ന് കയറ്റുമതിക്കാര്‍ പറയുന്നു.
ഗള്‍ഫിലേക്ക് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഗോ കയറ്റുമതി ഓണസീസണിലാണ്. പതിവ് ബുക്കിങിന് പുറമെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് കാര്‍ഗോ അയക്കാന്‍ ഏജന്റുമാര്‍ മത്സരിക്കുകയാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളാണ് ഏറെയും എത്തുന്നത്.
മധുരയിലെ ഒട്ടഛത്രം മാര്‍ക്കറ്റ്, മൈസൂരു, ബംഗളൂരു, ആന്ധ്ര, കൊപ്പം എന്നിവിടങ്ങളില്‍ നിന്നെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് വിമാനങ്ങളില്‍ കയറ്റിയയക്കുന്നത്. പൂക്കളും പച്ചക്കായ, മുരിങ്ങ, വെണ്ട തുടങ്ങിയ പച്ചക്കറികളും ഏറെ വിമാനം കയറുന്നുണ്ട്. ദുബൈ, ഖത്തര്‍ മേഖലയിലേക്കാണ് കൂടുതല്‍ ഓണ വിഭവങ്ങള്‍ കയറ്റിയയക്കുന്നത്.
കൊച്ചിയില്‍ നിന്നാണ് കൂടുതല്‍ കാര്‍ഗോ കയറ്റുമതിയുള്ളത്. നേരത്തെ കരിപ്പൂരിലായിരുന്നെങ്കിലും എമിറേറ്റ്‌സ് എയര്‍ അടക്കമുള്ള വലിയ വിമാനങ്ങള്‍ സര്‍വിസ് ആരംഭിക്കാത്തത് കാര്‍ഗോ കയറ്റുമതിക്ക് തിരിച്ചടിയാകുന്നുണ്ട്. എങ്കിലും ചെറിയ വിമാനങ്ങളിലെല്ലാം കാര്‍ഗോ അയക്കാന്‍ ഏജന്റുമാര്‍ ശ്രമിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago