പള്ളിയില്‍ അതിക്രമിച്ച് കയറി ചുവരെഴുത്ത് നടത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം
കൊടുങ്ങല്ലൂര്‍: കിഴക്കേ നടയിലെ സലഫി സെന്ററിലെ നമസ്‌കാര ഹാളില്‍ അതിക്രമിച്ച് കയറി ചുമരെഴുത്ത് നടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലിസ്.
നിരീക്ഷണ കാമറയില്‍ പതിഞ്ഞ യുവാവിനെയാണ് പൊലിസ് തിരയുന്നത്. സംശയകരമായ സാഹചര്യത്തില്‍ സലഫി സെന്ററിലേക്ക് കയറി പോകുന്നതായി നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുള്ള യുവാവിന്റെ വ്യക്തമായ ചിത്രം സൈബര്‍ സെല്ലിലെ വിദഗ്ധര്‍ തയ്യറാക്കിയിട്ടുണ്ട്.ഇതനുസരിച്ചുളള ഉര്‍ജിതമായ അന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തി വരുന്നത്.
അതെ സമയം സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അനുമതിയില്ലാതെ പ്രതിക്ഷേധപ്രകടനവും നിയമലഘംനവും നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ പൊലിസ് വിളിച്ച ചേര്‍ത്ത പ്രമുഖ മുസ്‌ലിം സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സി.ഐ. പി.സി ബിജു കുമാര്‍, എസ്.ഐ. കെ.ജെ ജിനേഷ് എന്നിവര്‍ ചേര്‍ന്ന് യോഗം വിളിച്ച് ചേര്‍ത്ത് സംഭവത്തില്‍ പൊലിസ് കൈകൊണ്ട നടപടികളും മറ്റും വശദീകരിക്കുകയും പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് ഉറപ്പ നല്‍കുകയും ചെയ്തു.
സംഭവത്തില്‍ സമയോചിതമായ വിധം ഇടപെട്ട് പ്രതികളെ പിടികൂടുവാനുളള നടപടികള്‍ സ്വീകരിച്ച പൊലിസിനെ സംഘടനാ പ്രതിനിധികള്‍ പ്രശംസിച്ചു.
ചേരമാന്‍ ജുമ മസ്ജിദ് മഹല്ല് പ്രസിഡന്റ് ഡോ.പി.എ മുഹമ്മദ് സഈദ്, എസ്.എ അബ്ദുല്‍ ഖയ്യും, എന്‍.എസ് ഷൗക്കത്തലി, യൂസഫ് പടിയത്ത്,ഷറഫൂദ്ദീന്‍ മൗലവി വെണ്മനാട്,ഇ.കെ ഇബ്രാഹിംകുട്ടി മൗലവി, അനീസ് കല്ലുങ്കല്‍,വി.എച്ച് ഇസാഹാക്ക് തുടങ്ങിയ വിവധ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."