HOME
DETAILS

ശബ്ദ മലിനീകരണത്തില്‍ പൊറുതിമുട്ടി ജനം; അധികൃതര്‍ മൗനത്തില്‍

  
backup
October 27 2018 | 05:10 AM

%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b1

ബിനുമാധവന്‍


നെയ്യാറ്റിന്‍കര: ശബ്ദ മലിനീകരണത്തില്‍ പൊറുതി മുട്ടി ജനം നട്ടം തിരിയുമ്പോള്‍ ആധികൃതര്‍ മൗനം പാലിക്കുന്നതായി ആക്ഷേപം. മാലിന്യത്തിലൂടെ സംഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിനെക്കാള്‍ രൂക്ഷമായ വിപത്തുകളാണ് ശബ്ദ മലിനീകരണത്തിലൂടെ മനുഷ്യന്‍ ഏറ്റു വാങ്ങുന്നതെന്നാണ് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നത്. ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന് നിയമങ്ങളേറെയുണ്ടെങ്കിലും പ്രാബല്യത്തില്‍ അതൊന്നും നടപ്പിലാകുന്നില്ല എന്നാതാണ് വാസ്തവം.
ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ഉത്സവങ്ങള്‍ , കണ്‍വന്‍ഷനുകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍, ഉത്സവ പറമ്പുകളിലെ വെടിക്കെട്ടുകള്‍, പൊതു നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്നും പുറപ്പെടിക്കുന്ന ഹോണുകള്‍, പബ്ലിക്-സ്വകാര്യ പരിപാടികളില്‍ ഉപയോഗിക്കുന്ന കോളാമ്പികളും ബോക്‌സുകളും തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പൊതു നിരത്തുകളില്‍ നിന്നും ഉയരുന്ന ഉയര്‍ന്ന അളവിലുളള ശബ്ദമാണ് ശബ്ദ മലിനീകരണകത്തിന് പ്രധാനമായും കാരണമാകുന്നത്.
താലൂക്കുകളിലും ഗ്രാമ പ്രദേശങ്ങളിലും സാധാരണയായി മൈക്ക് ഓഡര്‍ വാങ്ങുന്നത് ഡിവൈ.എസ്.പിമാരില്‍ നിന്നാണ്. ഇവര്‍ മൈക്ക് ഓഡര്‍ നല്‍കി കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ഈ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താറില്ല. ഈ അവസരങ്ങള്‍ മുതലെടുത്ത് സംഘാടകര്‍ ഓഡറില്‍ പറയുന്നതിനുമുപരി ഉച്ചത്തിലായിരിക്കും ബോക്‌സുകളും കോളാമ്പികളും പ്രവര്‍ത്തിപ്പിക്കുക. കുട്ടികള്‍ക്കു നടക്കുന്ന പരീക്ഷകള്‍, കിടപ്പു രോഗികള്‍, വൃദ്ധര്‍, കുഞ്ഞുങ്ങള്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്. സൗണ്ടിന്റെ അളവ് കണക്കാക്കുന്ന യൂനിറ്റാണ് ഡെസിബല്‍. പലപ്പോഴും ഇത് സാധരണക്കാര്‍ ആരും തന്നെ മനസിലാക്കുന്നില്ല എന്നതാണ് യാദാര്‍ഥ്യം. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന രാപ്പല്‍ പരിപാടികള്‍ക്കു പോലും കിലോ മീറ്ററുകളോളം ദൂരത്തിലാണ് കോളാമ്പികളും ബോക്‌സുകളും സ്ഥാപിക്കാറുള്ളത്.
ഉത്സവ പറമ്പുകളിലെ മത്സര വെടിക്കെട്ടുകള്‍, പാറ ക്വാറികളിലില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദം, ട്രെയിനുകളില്‍ നിന്നും ഉയരുന്ന ഹോണുകള്‍ തുടങ്ങിയവയും സമൂഹത്തിന് വന്‍ വിപത്തുകളാണ് ഉണ്ടാക്കുന്നത്. നാഡീ-ഞരമ്പുകള്‍, ഹൃദയം, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയുടെ താളപിഴകള്‍ക്കും ശബ്ദ മലിനീകരണം കാരണമാകുന്നു. മാനസിക പിരിമുറുക്കത്തിനും കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനും ശബ്ദ മലിനീകരണം കാരണമാകുന്നു.
ഉത്സവ പറമ്പുകളിലും അനുബന്ധ പരിപാടികളിലും പരിസരത്തു മാത്രം രാവിലെ 6 മുതല്‍ രാത്രി 10 വരെ 50 ഡെസിബല്‍ എന്ന അളവില്‍ സ്പീക്കറുകളിലെ ശബ്ദം ക്രമപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഇത് പലപ്പോഴും പാലിക്കപ്പൊടാറില്ല എന്നതാണ് സത്യം.
ഇരുചക്ര വാഹനങ്ങള്‍ 80 ഡി.ബി (ഡെസിബല്‍), പാസഞ്ചര്‍ കാറുകള്‍, ഡീസല്‍ ഇരുചക്ര വാഹനം, പെട്രോള്‍ മുചക്ര വാഹനം 82 ഡി.ബി, നാലായിരം കിലോയില്‍ താഴെ ഭാരമുള്ള ഡീസല്‍ പാസഞ്ചര്‍- വ്യവസായിക വാഹനങ്ങള്‍ 85 ഡി.ബി, നാലായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ ഭാരമുള്ള പാസഞ്ചര്‍-വ്യവസായിക വാഹനങ്ങള്‍ 89 ഡി.ബി എന്ന കണക്കിലും ശബ്ദ നിയന്ത്രണം പാലിക്കണം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ സമൂഹം പാലിക്കുന്നുണ്ടോ എന്ന് അധികൃതര്‍ ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം നാം വിവിധതരത്തിലുളള വിപത്തുകള്‍ ശബ്ദ മലിനീകരണത്തിലൂടെ അനുഭവിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago