HOME
DETAILS

130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി ചന്ദ്രയാന്‍

  
backup
September 06 2019 | 18:09 PM

130-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7

ബംഗളൂരു: രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് ഇന്ന് ചന്ദ്രയാന്‍. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ ലക്ഷ്യം വയ്ക്കുന്ന വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് സംബന്ധിച്ച് നാളുകളായി ശാസ്ത്രലോകം അക്ഷമയോടെയാണ് കാത്തിരുന്നത്.
ഇന്നലെ തന്നെ ബംഗളൂരുവിലെ പീനിയ ഐ.എസ്.ആര്‍.ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെ മിഷന്‍ കോംപ്ലക്‌സ് ചരിത്രദൗത്യത്തിനുള്ള അവസാനവട്ട തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു.
നാല് ലക്ഷം കി.മീറ്റര്‍ അകലെയുള്ള ചന്ദ്രയാന്‍ -2ന്റെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ കേന്ദ്രത്തിലെത്തും. ഇത് വിശകലനം ചെയ്താണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രജ്ഞര്‍ ഏകോപിപ്പിക്കുന്നത്. രാപകലില്ലാതെ ഈ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞര്‍ ഇമ ചിമ്മാതെ പ്രവര്‍ത്തിക്കുന്നുï്. 200ഓളം പേരാണ് ഈ ചരിത്ര ദൗത്യത്തിനായി പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്.
ശാസ്ത്രജ്ഞര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാര്‍ഥികളും ഐ.എസ്.ആര്‍.ഒയില്‍ ചരിത്രദൗത്യത്തെ വീക്ഷിക്കും. സോഫ്റ്റ് ലാന്‍ഡിങ് വിജയിക്കുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനില്‍ ഇതുവരെ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ നാലാമത്തെ രാജ്യവുമാകും ഇന്ത്യ.


പുലര്‍ച്ചെ 1.40നാണ് ചന്ദ്രോപരിതലത്തിലേക്ക് പേടകത്തെ ഇറക്കുന്ന ശ്രമകരമായ ദൗത്യം തുടങ്ങുക. ഇത് നിര്‍ണായകമെന്നാണ് ഐ.എസ്.ആര്‍.ഒ പറയുന്നത്. ചന്ദ്രോപരിതലത്തിലേക്ക് പേടകത്തെ കൂടുതല്‍ അടുപ്പിക്കുന്ന ദൗത്യം ഇന്നലെ വൈകുന്നേരത്തോടുകൂടി തുടങ്ങിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ചന്ദ്രോപരിതലത്തില്‍ പൊടിപടലങ്ങള്‍ക്കിടയില്‍ അവയെ അവഗണിച്ചുകൊï് വിക്രം ലാന്‍ഡര്‍ ഇറങ്ങുകയും ഇതോടെ ചാന്ദ്ര ദൗത്യത്തിനായി എത്തിയ ഇന്ത്യയുടെ പര്യവേക്ഷണവാഹനം ദേശീയ പതാകയെ ചന്ദ്രോപരിതലത്തില്‍ പതിപ്പിക്കുകയും ചെയ്യും.


ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ബഹിരാകാശ ദൗത്യങ്ങള്‍ വിജയിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യയുടേത്. ചന്ദ്രയാന്‍-2 ദൗത്യം വിജയിക്കുന്നതോടെ രാജ്യാന്ത ര ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ പെരുമ വാനോളം കുതിച്ചുയരുകയും ചെയ്യും.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശ വിപണിയില്‍ ചെലവഴിക്കപ്പെടുന്നത് ഏതാï് 25 ദശലക്ഷം കോടി രൂപയാണ്. ഇതില്‍ ഇന്ത്യയുടെ പങ്ക് കേവലം ഏഴ് ശതമാനം മാത്രമാണ്.
അതേസമയം പുതിയ ദൗത്യങ്ങളിലേക്ക് വരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിനുള്ള ചെലവ് വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും മറ്റ് രാജ്യങ്ങളുടെ ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ ദൗത്യ ചെലവ് കുറവായിരിക്കും.
കൂടുതല്‍ പര്യവേക്ഷണങ്ങളിലൂടെ ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം കുറിക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ അണിയറയില്‍ ഒരുങ്ങുന്നത്.


അതേസമയം വിദേശ രാജ്യങ്ങളുടെ പത്തിലൊന്ന് ചെലവിലാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കിയിട്ടുള്ളത്. ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചന്ദ്രയാന്‍-2 എന്നിവയെല്ലാം ചെലവ് ചുരുക്കിയ ദൗത്യങ്ങളാണ്. ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യയുടെ പ്രവര്‍ത്തനം.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാണ് ചന്ദ്രയാന്‍-2ന് ഉപയോഗിച്ചത്. ഇതോടൊപ്പം തന്നെ ലോകരാജ്യങ്ങള്‍ക്കൊരിക്കലും ഇതുവരെ കഴിയാത്ത വിധത്തില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനുള്ള തീരുമാനവും ധീരമായതാണ്.
മനുഷ്യനെ ചന്ദ്രനിലയക്കുന്ന ഗഗന്‍ യാന്‍, ആദിത്യ തുടങ്ങിയ വരാനിരിക്കുന്നവയും ഇന്ത്യയുടെ പര്യവേക്ഷണ രംഗത്തെ നാഴിക കല്ലുകളായിരിക്കും.


ചന്ദ്രയാന്‍ ദൗത്യത്തിന്റെ നാള്‍വഴികള്‍

2019 ജൂലൈ 22:
നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ചിറകുവിരിച്ചാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. വൈകീട്ട് 2.43നാണ് ദൗത്യം കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രïാം വിക്ഷേപണത്തറയില്‍നിന്ന് ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് ചന്ദ്രയാന്‍-2നെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.

2019 ജൂലൈ 29:
ചന്ദ്രയാന്‍-2 ഭ്രമണപഥം മൂന്നാംതവണ ഉയര്‍ത്തി.

2019 ഓഗസ്റ്റ് 2:
ചന്ദ്രയാന്‍-2 ഭ്രമണപഥം നാലാംതവണ ഉയര്‍ത്തി.

2019 ഓഗസ്റ്റ് 3:
ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ച എല്‍-14 കാമറ വൈകീട്ട് 5.28ന് ഭൂമിയുടെ ചിത്രം പകര്‍ത്തി ഐ.എസ്.ആര്‍.ഒയിലേക്ക് അയച്ചു. ദൗത്യത്തിലേ ഏറ്റവും നിര്‍ണായകമായ ഒരു സംഭവമായിട്ടാണ് ഇത് വിശേഷിപ്പിച്ചത്.
2019 ഓഗസ്റ്റ് 14:
ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസത്തെ പരിക്രമണം പൂര്‍ത്തിയാക്കി ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങി.

2019 ഓഗസ്റ്റ് 20:
രാവിലെ 9.02ന് ഇന്ത്യയുടെ രïാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍-2 നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.

2019 ഓഗസ്റ്റ് 26:
ചന്ദ്രന്‍ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനിടെ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിലെ ജാക്‌സണ്‍, മാച്ച്, കോറോലെവ്, മിത്ര എന്നീ ഗര്‍ത്തങ്ങളുടെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്കയച്ചു.

2019 ഓഗസ്റ്റ് 30:
വീïും ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.

2019 സെപ്റ്റംബര്‍ 2:
ചിറകുവിരിച്ച് 'ലാന്‍ഡര്‍' ഓര്‍ബിറ്റില്‍ നിന്ന് വേര്‍പെട്ടു.

 


പാശ്ചാത്യ രാജ്യങ്ങളുടെ പരിഹാസത്തിന് മറുപടി

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റഷ്യ ചന്ദ്രനില്‍ ഒരു പേടകം ഇറക്കി. പിന്നീട് 10 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക ചന്ദ്രനിലെ മണ്ണും കല്ലും ഭൂമിയിലെത്തിച്ചിരുന്നു. എന്തിനാണ് പിന്നെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഇന്ത്യ ഇത്ര ആഘോഷിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുïാവും. എന്നാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യാന്‍ സാധിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യ മാത്രമാണ്. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചൈനയുടെയും അമേരിക്കയുടെയും ചെലവുകള്‍ താരതമ്യം ചെയ്യുമ്പോള്‍ അവരുടെ ചെലവിന്റെ കാല്‍ ശതമാനം പോലും ഇതുവരില്ല. ഹോളിവുഡ് സിനിമകള്‍ക്ക് പോലും ആയിരം കോടിയില്‍ കൂടുതല്‍ ചെലവ് വരുന്ന കാലമാണിത്. കൂടാതെ ഇന്ത്യയുടെ ഈ ദൗത്യം പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള മധുര പ്രതികാരം കൂടിയാണ്. ചൊവ്വയിലേക്ക് ഇന്ത്യ പര്യവേക്ഷണ പേടകമയച്ചപ്പോള്‍ കാളവïി ഓടിച്ചുനടക്കുന്നവന്റെ അഹങ്കാരമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ പരിഹസിച്ചിരുന്നു. റോക്കറ്റ് വിട്ടാല്‍ കടലില്‍ പോകുന്നവര്‍ എന്ന് ആക്ഷേപിച്ചിരുന്ന കാലം മാറി. ഇന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകം അയക്കാന്‍ ശേഷിയുള്ള നൂതന കïുപിടിത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യമായി ഇന്ത്യ മാറി.

 

ചന്ദ്രോപരിതലത്തിലേക്കുള്ള 29ാമത്തെ വാഹനം

 

പൂനെ: ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന 29ാമത്തെ ബഹിരാകാശവാഹനമാണ് ചന്ദ്രയാന്‍- 2. എന്നാല്‍ മുന്‍പ് ബഹിരാകാശ പേടകങ്ങളൊന്നും പോയിട്ടില്ലാത്ത സ്ഥലത്തേക്കാണ് അത് എത്തുന്നത്. വിക്രം എന്നറിയപ്പെടുന്ന അതിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് വളരെ അടുത്തുള്ള സ്ഥലത്ത് ചന്ദ്രമണ്ഡലത്തിന് 70 ഡിഗ്രി തെക്ക് അക്ഷാംശത്തിനടുത്തേക്കായിരുന്നു ലക്ഷ്യം. (ധ്രുവങ്ങള്‍ 90 ഡിഗ്രി അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. )
ചന്ദ്രനിലിറങ്ങിയ മറ്റെല്ലാ ദൗത്യങ്ങളും മധ്യരേഖാ പ്രദേശത്തായിരുന്നു എത്തിയത്. അവയെല്ലാം തന്നെ മധ്യരേഖയുടെ ഉത്തരാംശ രേഖക്കടുത്തോ ദക്ഷിണാംശ രേഖക്കടുത്തോ ആയിട്ടാണ് ഇറങ്ങിയിരുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ദൗത്യം പോലും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ എത്തിയിരുന്നില്ല. 1968 ജനുവരി 10നായിരുന്നു ആദ്യമായി അമേരിക്കയുടെ ദൗത്യം ചന്ദ്രനിലിറങ്ങിയിരുന്നത്. ദക്ഷിണ ധ്രുവത്തില്‍ നിന്ന് 40 ഡിഗ്രി മാറിയായിരുന്നു ഇത്.
ഇതുവരെയുള്ള എല്ലാ ദൗത്യങ്ങളും മധ്യരേഖാ പ്രദേശത്ത് മാത്രമായികേന്ദ്രീകരിച്ചപ്പോള്‍ ചൈനയുടെ ചാന്ദ്ര ദൗത്യമായ ചെയ്ഞ്ച്-4 ആയിരുന്നു മധ്യരേഖാ പ്രദേശത്തുനിന്ന് അകലെയായി ഇറങ്ങിയിരുന്ന ആദ്യത്തെ പേടകം. ഭൂമിയെ ദര്‍ശിക്കാന്‍ ഈ ദൗത്യത്തിന് കഴിഞ്ഞിരുന്നില്ല. 45 ഡിഗ്രി അക്ഷാംശത്തിലായിരുന്നു ഇത് ഇറങ്ങിയിരുന്നത്.
എന്നാല്‍ മധ്യരേഖാ പ്രദേശത്തോ ഇതിനോട് ചേര്‍ന്നോ ദൗത്യവാഹനങ്ങള്‍ ഇറക്കുകയെന്നത് ഏറ്റവും സുരക്ഷയാണെന്ന തിരിച്ചറിവിലാണ് എല്ലാ ദൗത്യങ്ങളെയും ഇവിടേക്ക് ഇറക്കിയിരുന്നത്. കടുത്ത വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ സോഫ്റ്റ് ലാന്‍ഡിങ് സംവിധാനത്തിലൂടെ ഇറക്കുകയെന്നത് ചരിത്ര സംഭവം തന്നെയാണ്.

 

ഇന്ത്യക്കും പാകിസ്താനും 2022 നിര്‍ണായകം

 

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ 2022ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്ന പാകിസ്താന്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമോ? ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം പാകിസ്താനില്‍ വലിയ ചലനം സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു അവരുടെ പ്രഖ്യാപനം.
2022ലാണ് ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയും ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയൊരു ദൗത്യത്തിനാണ് ഇരു രാജ്യങ്ങളും തയാറെടുക്കുന്നത്.
അതിനിടയില്‍ ചൈനയുടെ സാങ്കേതിക സഹായത്തോടെയായിരിക്കും പാകിസ്താന്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുകയെന്നാണ് വിവരം.

 

മുത്തയ്യ വനിതയെ ആദരിക്കാനൊരുങ്ങി സഹപാഠികള്‍

 

ചെന്നൈ: ചന്ദ്രയാന്‍-2ന്റെ പ്രോജക്ട് ഡയരക്ടറായ മുത്തയ്യ വനിതയെ ആദരിക്കാനൊരുങ്ങി സഹപാഠികള്‍.
ഞങ്ങളുടെ സഹപാഠിയായിരുന്നു വനിതയെന്നതില്‍ ഇപ്പോള്‍ അഭിമാനിക്കുകയാണ്.
ആരോടും കൂടുതല്‍ സംസാരിക്കാന്‍ തയാറാകാത്ത അവര്‍, സഹപാഠികളായ ഞങ്ങള്‍ ഒരുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണെന്നും കൊളറാഡോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ജി ഇന്റര്‍നാഷനലിന്റെ ബംഗളൂരു ശാഖയിലെ ഡയരക്ടറായ ജവാഹര്‍ സബാപതി പറഞ്ഞു.
ചടങ്ങ് നടത്തുന്നത് അടുത്തമാസമായിരിക്കും. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തില്‍ ആദ്യമായിട്ടാണ് ഒരു സ്ത്രീ പ്രോജക്ട് ഡയരക്ടറാകുന്നത്.

 

എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന നിമിഷം

 

കോഴിക്കോട്: ഇത് എല്ലാ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷം. ചന്ദ്രനിലെ അറിയാരഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍-2 അതിന്റെ ലക്ഷ്യത്തിലേക്കെത്തിയിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ അസൂയാവഹമായ ലക്ഷ്യത്തിലേക്കാണ് ഇന്ത്യ എത്തിയത്. തീര്‍ത്തും തദ്ദേശീയമായി രൂപം നല്‍കിയ പദ്ധതി രാജ്യത്തെ ശാസ്ത്രജ്ഞരുടെ പ്രാഗല്‍ഭ്യത്തിനും പ്രതിഭയ്ക്കും തെളിവാണ്.
ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ പ്രവര്‍ത്തനം 1962ല്‍ തുടങ്ങി 2019ല്‍ എത്തിനില്‍ക്കുന്ന സമയത്ത് സാങ്കേതികമായ വന്‍ കുതിച്ചു ചാട്ടമാണ് ഐ.എസ്.ആര്‍.ഒ നടത്തിയിട്ടുള്ളത്. രാജ്യത്തെ സാധാരണക്കാരന്‍ മുതല്‍ ലോകത്തിന്റെ വിവരവിനിമയ സാങ്കേതിക വിദ്യയ്ക്ക് വരെ സഹായകരമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ ഐ.എസ്.ആര്‍.ഒ ചെയ്തിട്ടുള്ളത്. പ്രകൃതി വിഭവ ശേഷി സമാഹരണത്തിനായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഐ.ആര്‍.എസ് മുതല്‍ ഇന്ന് ചാന്ദ്രയാന്‍ രï് വരെ എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.
ലോകബഹിരാകാശ ശക്തികള്‍ക്ക് മുന്‍പില്‍ അഭിമാനത്തോടെയാണ് ഓരോ ദൗത്യവും ഇന്ത്യ അവതരിപ്പിച്ചിട്ടുള്ളത്. ചന്ദ്രയാന്‍ ദൗത്യവും അതുപോലെ തന്നെയാണ്. ഓരോ ഇന്ത്യക്കാരനും ഇത്രയധികം അഭിമാനിക്കുന്ന നിമിഷത്തില്‍ ലോകോത്തര ബഹിരാകാശ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഞാനും അഭിമാനം കൊള്ളുന്നു. പുതുതലമുറയ്ക്ക് ശാസ്ത്ര സാങ്കേതിക മേഖലകളിലേക്ക് കൂടുതല്‍ പ്രചോദനമാകുന്നതിന് ചാന്ദ്രദൗത്യം കൊï് സാധിക്കും.
ഇന്ത്യയുടെ ശാസ്ത്ര മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാനും, സാങ്കേതിക വിദ്യയിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ പതിന്മടങ്ങ് വരുമാനമുïാക്കാനും ഇതുകൊï് സാധിക്കുമെന്ന പ്രത്യാശയുï്.
ഒരു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഓര്‍ബിറ്ററാണ് ദൗത്യത്തിലെ ഒന്നാം പദ്ധതി. ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്‍ഡിങ് എന്ന പ്രത്യേകത കൂടി ചന്ദ്രയാനെ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയെന്ന ചരിത്രനേട്ടം കൈവരിക്കാന്‍ പോകുന്ന വിക്രം ലാന്‍ഡറാണ് ദൗത്യത്തിലെ രïാം പദ്ധതി. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ പോവുന്ന പ്രഗ്യാന്‍ റോവറാണ് ദൗത്യത്തിലെ മൂന്നാം പദ്ധതി.
പ്രഗ്യാന്‍ റോവറില്‍ നിന്ന് ഐ.എസ്.ആര്‍.ഒ വളരെയേറെ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുï്. ഇന്ന് വരെ ഒരു രാജ്യത്തിന്റെയും ചാന്ദ്രദൗത്യം കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള രഹസ്യങ്ങള്‍ പുറത്തുകൊïുവരികയാണ് പ്രഗ്യാന്‍ റോവറിന്റെ ലക്ഷ്യം. ചന്ദ്രോപരിതലത്തിലെ ധാതുക്കളെക്കുറിച്ച് പഠിക്കുകയാണ് റോവറിന്റെ ദൗത്യം. ദക്ഷിണ ധ്രുവത്തിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും പ്രഗ്യാന്‍ തരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


(തയാറാക്കിയത്: പി.കെ മുഹമ്മദ് ഹാത്തിഫ്)


വൈകിയെങ്കിലും ശ്രദ്ധയോടെ ചാന്ദ്രദൗത്യം

ബംഗളൂരു: ചന്ദ്രനില്‍ പര്യവേക്ഷണം നടത്തുന്ന ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, റഷ്യ(സോവിയറ്റ് യൂനിയന്‍), ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്‍പ് ചന്ദ്രനിലെത്തിയത്.
എന്നാല്‍ അമേരിക്ക മാത്രമാണ് ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ചത്. റഷ്യ, ജപ്പാന്‍, ചൈന, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇ.എസ്.എ), ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇതുവരെ ചന്ദ്രനെക്കുറിച്ച് നിരന്തരം ഗവേഷണങ്ങള്‍ നടത്തിക്കൊïിരിക്കുകയായിരുന്നു. ഇസ്‌റാഈലിന്റെ ഒരു ദൗത്യം ഈ വര്‍ഷം ആദ്യം ചന്ദ്രനിലേക്ക് അയച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെതുടര്‍ന്ന് ഇത് തകര്‍ന്നുവീഴുകയായിരുന്നു.
2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-1 ചന്ദ്രനില്‍ ജലസാന്നിധ്യമുïെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു.

 

ചന്ദ്രയാന്‍-2 ഇന്ത്യയെ ആഗോള ശക്തികേന്ദ്രമാക്കും: മുന്‍ നാസ ബഹിരാകാശ യാത്രികന്‍

 

ചന്ദ്രയാന്‍-2 ദൗത്യത്തിലൂടെ ഇന്ത്യയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റുമെന്ന് മുന്‍ നാസ ബഹിരാകാശ യാത്രികന്‍ ജെറി എം. ലിനെന്‍ജര്‍.
റഷ്യയുടെ മിര്‍ ബഹിരാകാശ സ്‌റ്റേഷനില്‍ അഞ്ച് മാസം ചെലവഴിച്ച അദ്ദേഹം 110 തവണയാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിയത്. ചന്ദ്രയാന്‍-2 ദൗത്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, മനുഷ്യരാശിക്കുതന്നെ പുതിയ അറിവ് നല്‍കുന്നതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്ത്യയുടെ ദൗത്യത്തിന് കഴിയും. മാത്രമല്ല ചന്ദ്രനിലേക്ക് പേടകത്തെ അയക്കാനും ചന്ദ്രനെ കുറിച്ച് കൂടുതല്‍ പഠിക്കാനും കാത്തിരിക്കുന്നവര്‍ക്ക് മുന്‍പില്‍ അറിവിന്റെ വലിയൊരു പേടകമാണ് ആ ദൗത്യത്തിലൂടെ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിര്‍ണായക നിമിഷങ്ങളിലൂടെയുള്ള ദൗത്യം: ഡോ. കെ. ശിവന്‍

 

ബംഗളൂരു: ഇന്ത്യ എക്കാലവും സ്വപ്നം കïിരുന്നതാണ് ചന്ദ്രോപരിതലത്തില്‍ സ്വന്തമായി വികസിപ്പിച്ച ഒരു പര്യവേക്ഷണ വാഹനം ഇറക്കുകയെന്നത്. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ഇന്നലെ പുലര്‍ച്ചെ 1.55ന് ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമ്പോള്‍ അതൊരിക്കലും പരുക്കേല്‍ക്കാത്ത വിധത്തിലായിരിക്കണമെന്ന ഐ.എസ്.ആര്‍.ഒ യുടെ നീക്കത്തിനെ നിര്‍ണായകമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഒരു കുഞ്ഞിനെ പരിപാലിക്കുന്ന തരത്തിലാണ് പേടകത്തെ ഓരോ ഘട്ടത്തിലും നിരീക്ഷിച്ചിരുന്നതെന്ന് ഐ.എസ്.ആര്‍.ഒ തലവന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു.
ചന്ദ്രനെ പരിക്രമണം ചെയ്യുന്ന മാതൃപേടകത്തില്‍ നിന്ന് വേര്‍പെടുത്തിയ ലാന്‍ഡറിനെ ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ രï് വ്യത്യസ്ത രീതിയിലുള്ള തന്ത്രങ്ങളാണ് ഐ.എസ്.ആര്‍.ഒ വിനിയോഗിച്ചത്. ഇതിനുള്ള മുന്നൊരുക്കം അത്യന്തം നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന 15 മിനിറ്റാണ് ഏറ്റവും നിര്‍ണായകമായ ദൗത്യം. അതീവ സുരക്ഷയും അത്യന്തം ഭീതി നിറഞ്ഞതുമായ ഒന്നാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago