HOME
DETAILS
MAL
പഞ്ചായത്ത് ബസ് സ്റ്റോപ്പ് ഡി.വൈ.എഫ്.ഐ കൈയ്യടക്കിയെന്ന്
backup
August 03 2016 | 18:08 PM
പനമരം: പഞ്ചായത്തിന്റെ കീഴിലുള്ള ബസ് സ്റ്റോപ്പ് ഡി.വൈ.എഫ്.ഐ കൈയടക്കിയത് പ്രതിഷേധത്തിനിടയാക്കുന്നു.
അഞ്ചുകുന്നിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുന്നതിന്റെ ഭാഗമായി പെയിന്റടിച്ച് പനമരം പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം എന്നതിന് പകരം ഡി.വൈ.എഫ്.ഐ എന്നെഴുതിയതാണ് പ്രതിഷേധത്തിന് കാരണം.
എന്നാല്‍ പരിസരവും കാത്തിരിപ്പ് കേന്ദ്രവും വൃത്തിയാക്കാനുള്ള അനുവാദം മാത്രമാണ് പഞ്ചായത്ത് നല്‍കിയെതെന്നാണ് അധികൃതരുടെ വിശദീകരണം.
ഡി.വൈ.എഫ്.ഐ ബോര്‍ഡ് മാറ്റി പഞ്ചായത്ത് ബോര്‍ഡ് പുനസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതു സംബന്ധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."