അര്‍ജന്റീനയ്ക്ക് സമനില
ലോസ് ആഞ്ചലസ്: കോപ അമേരിക്കയില്‍ വിവാദങ്ങള്‍ക്ക് വിധേയമായ അര്‍ജന്റീന-ചിലി ലൂസേഴ്‌സ് ഫൈനലില്‍ പരാജയപ്പെട്ടതിന് പകരം വീട്ടാനായി ഇന്നലെ കളത്തിലിറങ്ങിയ ചിലിക്ക് സമനിലപ്പൂട്ട്. ഇരുടീമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വിലക്കിന് പുറമേ, സിറ്റി താരം സെര്‍ജിയോ അഗ്യൂറോ, പി.എസ്.ജി താരം എയ്ഞ്ചല്‍ ഡി മരിയ എന്നിവരെ ബെഞ്ചിലിരുത്തിയാണ് അര്‍ജന്റീന കളി മെനഞ്ഞത്. ലൂസേഴ്‌സ് ഫൈനലിലെ ബാക്കിപത്രമായിരുന്നു ഇന്നലെ നടന്ന കളിയില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ 10 മഞ്ഞക്കാര്‍ഡുകളാണ് റഫറി ജയര്‍ മറൂഫോയ്ക്ക് ഉയര്‍ത്തണ്ടി വന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ അര്‍ജന്റീന യുവ കളിക്കാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ആദ്യ ഇലവനെ ഇറക്കിയത്. അതേസമയം, അലക്‌സിസ് സാഞ്ചസ് പേലുള്ള പ്രധാന കളിക്കാരെ ഇറക്കി ചിലി ആധിപത്യത്തിന് ശ്രമിച്ചു.
ഡിബാല-മാര്‍ട്ടിനസ്- കൊറിയ ത്രയത്തെ മുന്നില്‍ നിര്‍ത്തി കോച്ച് ലയണല്‍ സകലോണി അര്‍ജന്റീനയെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ എഡ്വാര്‍ഡോ വാര്‍ഗാസിനെ ആക്രമണച്ചുമതലയേല്‍പ്പിച്ച് 4-2-3-1 എന്ന ശൈലിയിലാണ് ചിലിയെ കോച്ച് റുവേഡ വിന്യസിച്ചത്. കളിയില്‍ ചിലിയേക്കാള്‍ അനവധി അവസരങ്ങള്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. 13 തവണ എതിര്‍ഗോള്‍മുഖം ലക്ഷ്യമാക്കാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞെങ്കിലും ഗോളിയുടെ പ്രതിരാധത്തിലും അനാവശ്യഷോട്ടിലുമായി അതൊക്കെ തട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് ഷോട്ടുകള്‍ മാത്രമാണ് ചിലി പായിച്ചത്. ബുധനാഴ്ച മെക്‌സിക്കോയുമായാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരം.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ പെറുവും ഇക്വഡോറും ഏറ്റുമുട്ടിയ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഒരു ഗോളിന് പെറുവിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."