HOME
DETAILS

സോഫ്റ്റ് ഡ്രിങ്‌സില്‍ വേദനസംഹാരി ഗുളിക

  
backup
June 11 2017 | 19:06 PM

%e0%b4%b8%e0%b5%8b%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87

 

പേരൂര്‍ക്കട: കള്ളിനും കഞ്ചാവിനു പുറമേ സോഫ്റ്റ് ഡ്രിംഗ്‌സുകളില്‍ പൊടികൈകള്‍ നടത്തി ലഹരിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത് ഗ്രാമപ്രദേശങ്ങളില്‍ പതിവാകുന്നു. ഡ്രിംഗ്‌സില്‍ വേദനസംഹാരി ഗുളികകള്‍ കലര്‍ത്തിയാണ് പുതുതലമുറ ലഹരി നുരയുന്നത്.
പുതുലഹരി സ്‌കൂള്‍-കോളേജ് വിദ്യാഥികളില്‍ വ്യാപിപ്പിക്കാന്‍ വന്‍ റാക്കറ്റുകള്‍ സജീവമായി രംഗത്തുണ്ട്. 10 രൂപയ്ക്ക് കിട്ടുന്ന നാരങ്ങാ വെള്ളത്തിന്റെ നിറമുള്ള സോഫ്റ്റ് ഡ്രിംഗ്‌സില്‍ ഗുളിക ഇടുമ്പോള്‍ ദ്രാവകം പതഞ്ഞ് പൊങ്ങും.
ബേക്കറികള്‍, പാര്‍ലറുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പുതുലഹരി തേടിയെത്തുന്നവരില്‍ ഏറെയും. ഇതിനായി പെട്ടിക്കടകളില്‍ വരെ എത്തുന്നവരുണ്ട്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വേദനസംഹാരികള്‍ വാങ്ങി സ്‌കൂള്‍-കോളേജുകളില്‍ എത്തുന്നവരുമുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ലഹരിക്ക് അടിമപ്പെട്ടുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന വിവരം.
ഗ്രാമീണ മേഖലകളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമായിട്ടും അവയുടെ ഉറവിടം കണ്ടെത്താന്‍ പൊലിസിനായിട്ടില്ല. കൂലിപ്പണിക്കാരും മറ്റ് ഇടത്തരക്കാരും ഇതിന്റെ ഇരകളാണ്.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന സംഘം ഗ്രാമങ്ങളിലും മറ്റും തങ്ങി വില്‍പ്പനക്കാരെ കണ്ടെത്തും. പ്രത്യേകിച്ച് ജോലിയൊന്നുമില്ലെങ്കിലും ആര്‍ഭാട ജീവിതവും സമൂഹത്തില്‍ മതിപ്പുമുള്ളവരാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് പിന്നിലുള്ളത്. പൊതു മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന പൊടിപൊടിക്കുന്നുണ്ട് എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
നിരോധിച്ച പാന്‍പരാഗ്, ശംഭു, കൂള്‍-കൂള്‍, ചൈനി കൈനി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും നാട്ടില്‍ സുലഭമായിട്ടുണ്ട്.
ഇവയുടെ നിരോധനമുണ്ടായ സമയത്താണ് കഞ്ചാവ് ആവശ്യക്കാരുടെ വര്‍ദ്ധനവ് ഉണ്ടായത്. 50,100 രൂപയുടെ പൊതികളിലാക്കിയാണ് വില്‍പ്പന.വിദ്യാര്‍ഥികളില്‍ അക്രമവാസനയും പഠനത്തില്‍ ശ്രദ്ധക്കുറവും ഉണ്ടാകാന്‍ കാരണം അമിതഅളവിലുള്ള കഞ്ചാവ് ഉപയോഗമാണത്രേ. വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളെക്കൂടാതെ വട്ടിയൂര്‍ക്കാവിലെ കാച്ചാണി, ചീനിക്കോണം, മണ്ണറക്കോണം, കാഞ്ഞിരംപാറ, നെട്ടയം എന്നിവിടങ്ങളിലും ചെറുപ്പക്കാരില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
കുട്ടികളുടെ അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ഇതിനുള്ള ഒരു പരിഹാരമാര്‍ഗ്ഗം. അമിതവേഗത്തില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ച് യുവാക്കള്‍ അപകടത്തിലാകുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍ ഉണ്ടാകുന്നതും അക്രമവാസന വര്‍ദ്ധിക്കുന്നതും അമിത ലഹരി ഉപയോഗമാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago