യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പ്രധാനപ്രതി പിടിയില്‍
കാട്ടാക്കട: വീട്ടിലേക്ക് പോകുന്ന നടവഴിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. വിളപ്പില്‍ശാല പടവന്‍കോട് പുളിങ്കോട് പുത്തന്‍വീട്ടില്‍ നിന്ന് ഇപ്പോള്‍ മണക്കാട് ജയകൃഷ്ണയില്‍ വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ (41) ആണ് വിളപ്പില്‍ശാല പൊലിസ് അറസ്റ്റ് ചെയ്തത്.
വിളപ്പില്‍ശാല ഊറ്റുകുഴി പുളിങ്കോട് പുത്തന്‍വീട്ടില്‍ സുനിത (34) യെ മര്‍ദിച്ച കേസിലാണ് പ്രധാനപ്രതി പിടിയിലായത്. ഇക്കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം. സുനിതയ്ക്ക് കുടുംബ ഓഹരിയായി കിട്ടിയ ആറു സെന്റിലേക്ക് പോകാന്‍ മൂന്ന് ലിംഗ്‌സ് വീതിയില്‍ നടവഴിയുണ്ട്. ഈ വഴിയെ ചൊല്ലി സുനിതയും സമീപവാസിയും ബന്ധുവുമായ രാധാകൃഷ്ണനുമായി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ മാസം 29ന് വില്ലേജ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വഴി നടക്കാന്‍ അനുവദിക്കണമെന്നും, വഴിയിലെ തടസങ്ങള്‍ നീക്കണമെന്നും ആര്‍.ഡി.ഒ ഉത്തരവിട്ടു. സംഭവദിവസം വൈകിട്ട് സുനിതയും കൂട്ടുകാരിയും ചേര്‍ന്ന് നടവഴി വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും ചേര്‍ന്ന് മര്‍ദിച്ചതെന്ന് പൊലിസ് പറയുന്നു. കേസിലെ കൂട്ടുപ്രതികള്‍ക്കായുള്ള അന്വഷണം ഊര്‍ജിതമാക്കിയതായി വിളപ്പില്‍ശാല എസ്.ഐ ഷിബു പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."