HOME
DETAILS
MAL
കിണറ്റില്‍ വീണ ജീവനക്കാരനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി
backup
June 11 2017 | 19:06 PM
കിളിമാനൂര്‍ : വെള്ളം കോരുന്നതിനിടയില്‍ കിണറ്റില്‍ വീണ സ്വകാര്യ ആശുപത്രി ജീവനക്കാരനെ ഫയര്‍ ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി.പോങ്ങനാട് കൃഷ്ണന് കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ രാജേന്ദ്രനെ(49)യാണ് രക്ഷപ്പെടുത്തിയത് .പോങ്ങനാട് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ജീവനക്കരനാണ്രാജേന്ദ്രന്.ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം .രജേന്ദ്രന്‍ കിണറ്റില്‍ വീണതറിഞ്ഞ ആശുപത്രിയിലെ മറ്റു ജീവനക്കാരും ഡോക്ടറും മറ്റും ചേര്‍ന്ന് ഏണി സംഘടിപ്പിച്ച് കിണറ്റില്‍ ഇറക്കി കൊടുത്തു .രാജേന്ദ്രന് ഏണി വഴി പകുതി വരെ കയറിയെങ്കിലും വീണ്ടും കിണറ്റില്‍ വീണു.തുടര്‍ന്നാണ് ഫയര്‍ ഫോഴ്സിനെ വിളിച്ചു വരുത്തിയത് . വെഞ്ഞാറമൂട് ഫയര്സ്റ്റേഷന് അസി.സ്റ്റേഷന് ഓഫിസര്‍ പി.അനില്‍ കുമാറും സംഘവുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."