HOME
DETAILS
MAL
എസ്.എ.ടി. ആശുപത്രി ഏഴാം വാര്‍ഡ് നവീകരണം പൂര്‍ത്തിയാകുന്നു
backup
October 27 2018 | 06:10 AM
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ഏഴാം വാര്‍ഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് അവിടത്തെ രോഗികളെ തൊട്ടടുത്തുള്ള മൂന്ന് വാര്‍ഡുകളിലേക്ക് മാറ്റിയതെന്ന് എസ്.എ.ടി സൂപ്രണ്ട് സന്തോഷ് കുമാര്‍ അറിയിച്ചു. ഏഴാം വാര്‍ഡ് രോഗികള്‍ക്ക് കുറേക്കൂടി സൗകര്യമേര്‍പ്പെടുത്തി കൊണ്ട് നവീകരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴാം വാര്‍ഡില്‍ അറുപതോളം കിടക്കകളാണുള്ളത്. ഇത്രയും രോഗികളെയാണ് മറ്റു വാര്‍ഡുകളിലേക്ക് മാറ്റിയത്. സന്ദര്‍ശക സമയങ്ങളില്‍ മാത്രമാണ് അല്പം തിരക്കനുഭവപ്പെടുന്നത്. എന്നാല്‍ ഇതുമൂലം രോഗികള്‍ക്ക് അണുബാധയോ മറ്റ്ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. തിങ്കളാഴ്ച തന്നെ ഏഴാം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി രോഗികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."