വൈകല്യങ്ങളെ അതിജീവിച്ചവരുടെ ഇശലിന്റെ താളത്തില്‍ ഒപ്പനവേദി
കൊല്ലം: മൈലാഞ്ചി മൊഞ്ചും മാപ്പിളപ്പാട്ടിന്റെ ഇശലും ഒത്തൊരുമിച്ചപ്പോള്‍ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ വേദിയില്‍ കാണികള്‍ക്കിടയിലും ഒപ്പനയുടെ താളം പകര്‍ന്നു. കേള്‍വി വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ നടന്ന ഒപ്പന മത്സരത്തില്‍ വൈകല്യങ്ങളെ അതിജീവിച്ച് മികച്ച പ്രകടനമായിരുന്നു ഒരോ വിദ്യാര്‍ഥിയുടേതും.
മത്സരത്തില്‍ മലപ്പുറം പരപ്പനങ്ങാടി ഡഫ് സ്‌കൂള്‍ ഒന്നാം സ്ഥാനവും എറണാകുളം ഫാ. അഗസ്റ്റിനോ വിച്ചിനിസ് സ്‌പെഷ്യല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ സംഘങ്ങളും എ ഗ്രേഡ് നേടി എന്നതാണ് മറ്റൊരു പ്രത്യേകത. വൈകല്യങ്ങള്‍ മറന്ന് ഇവര്‍ വേദിയില്‍ മാറ്റുരച്ചപ്പോള്‍ സാധാരണ കുട്ടികളെ വെല്ലുന്ന പ്രകടനമായിരുന്നുവെന്ന് വിധികര്‍ത്താക്കളും അഭിപ്രായപ്പെട്ടു.
വേദിയില്‍ പകര്‍ന്നാടുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കാണികള്‍ക്കിടയില്‍ നിന്ന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരിലേക്കും കാണികളുടെ ശ്രദ്ധപകര്‍ന്നു.
മാസങ്ങളോളം നീണ്ടുനിന്ന കഠിന പരിശീലനത്തിനൊടുവിലാണ് ഇന്നലെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം രണ്ടാം വേദിയായ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."