കൊട്ടാരക്കര പനിച്ചു വിറക്കുമ്പോള്‍ മുനിസിപ്പാലിറ്റി സ്ഥലത്ത് മാലിന്യ കൂമ്പാരം
കൊട്ടാരക്കര: ഡെങ്കിപ്പനിയും മാരക രോഗങ്ങളും പടര്‍ന്നു പിടിക്കുമ്പോള്‍ കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയുടെ സ്വന്തം സ്ഥലം മാലിന്യ കേന്ദ്രമായി തുടരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് കൊട്ടാരക്കര ചന്തമുക്കിലുള്ള മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സിനു ഉള്‍വശത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. മാലിന്യ നിക്ഷേപം തടയുന്നതിനോ മഴക്കാലത്തിന് മുന്‍പ് ഇത് നീക്കം ചെയ്യുന്നതിനോ മുനിസിപ്പല്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ചന്തമുക്കില്‍ പ്രധാന റോഡിനോട് ചേര്‍ന്നാണ് ബഹുനില മന്ദിരമടങ്ങിയ ഷോപ്പിങ് കോംപ്ലക്‌സ്. ഇതിനു ഉള്‍വശത്തുള്ള അര ഏക്കറിലധികം സ്ഥലത്താണ് മാലിന്യ നിക്ഷേപം നടക്കുന്നത്. പച്ചക്കറി കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യം ഇവിടെ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
വ്യാപാര സ്ഥാപനങ്ങുളുള്‍പ്പെടെ നിരവധി സംരഭങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിനം പ്രതി നൂറു കണക്കിനു ആളുകളാണ് ഈ സ്ഥാപനങ്ങളില്‍ വന്നു പോകുന്നത്.
അഴുകിയ മാലിന്യത്തിന്റെ ദുര്‍ഗന്ധവും കൊതുകുശല്യവും മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ടണ്‍ കണക്കിനു മാലിന്യമാണ് മഴ പെയ്തതോടെ അഴുകി ദുര്‍ഗന്ധം പരത്തുന്നത്.
ഇവിടെ ഉണ്ടായിരുന്ന പൊതുകിണര്‍ മാലിന്യം നിറഞ്ഞ് മൂടപ്പെട്ടു. കൊട്ടാക്കരയിലെ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരുമടക്കം നിത്യേന വന്നു പോകുന്ന റൂറല്‍ പ്രസ് ക്ലബിന്റെ ഈ പ്രദേശം ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."