കേരള സന്ദര്‍ശനത്തിനായി അമിത് ഷാ കണ്ണൂരില്‍ ഇറങ്ങി
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആണ് അദ്ദേഹം ഇറങ്ങിയത്. ഇതോടെ കണ്ണൂര്‍ രാജ്യാന്ത വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരന്‍ ആയി അമിത് ഷാ.
അമിത് ഷായെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. അമിത് ഷാ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിന് ശേഷം മറ്റു പരിപാടികളില്‍ പങ്കെടുക്കും. പിന്നീട് 1.50ന് തിരുവനന്തപുരത്തേക്ക് തിരിക്കും.11.30 ഓടു കൂടിയാണ് അമിത് ഷാ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്താവളത്തില്‍ എത്തിയത്.
[caption id="attachment_644104" align="alignnone" width="620"] അമിത് ഷായെ കാണനായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ആളുകള്‍[/caption]
ഇസെഡ് പ്ലസ് സുരക്ഷയോടെ എന്‍.എസ്.ജി പൊട്ടക്ഷന്‍ ഗ്രൂപ് അമിത് ഷായെ അനുഗമിക്കും. കൂടാതെ ഉത്തരമേഖള ഐ.ജിയുടെ നേതൃത്വത്തില്‍ 600 ഓളം പോലിസ് സന്നാഹം മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍ വരെയും തിരിച്ചും കാവലൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."