വ്യത്യസ്തതകളേറെയുണ്ട് വവ്വാക്കാവിലെ ഇഫ്താറിന്
കരുനാഗപ്പള്ളി: മാനവിക സൗഹാര്‍ദത്തിന്റെ പുത്തന്‍ അധ്യായം രചിച്ച് കൊണ്ടിരിക്കുകയാണ് കരുനാഗപ്പള്ളി വവ്വാക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ ഇഫ്താര്‍ സംഗമം.
കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും നടക്കുന്ന നോമ്പുതുറയില്‍ ഇതര മതസ്ഥര്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേരാണ് ഇഫ്താറില്‍ പങ്കാളിയാകുന്നത്. ദേശീയപാതയോട് ചേര്‍ന്ന് നില്ക്കുന്ന വവ്വാക്കാവ് മുസ്ലിം ജമാഅത്ത് മസ്ജിദിന് മുന്നില്‍ തയാറാക്കിയ വിശാലമായ പന്തലിലാണ് നോമ്പുതുറയൊരുക്കുന്നത്. നോമ്പുകാരായ യാത്രക്കാര്‍ക്കും, അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്കും പരിസരവാസികള്‍ക്കും ഏറെ സഹായകമാണ് വവ്വാക്കാവിലെ നോമ്പുതുറ.
ജാതിമത ഭേദമന്യേ നാട്ടിലെ എല്ലാവരുടെയും പിന്തുണയും സഹായവും ഈ ഉദ്യമത്തിനുണ്ട്. വവ്വാക്കാവ് ജങ്ഷനിലെ ഓട്ടോടാക്സി തൊഴിലാളികളും ഇഫ്താര്‍ സംഗമം വിജയിപ്പിക്കാന്‍ രംഗത്തുണ്ട്.
റമദാനിലെ എല്ലാ ദിവസവും ഔഷധ നോമ്പുകഞ്ഞി വിതരണവും വര്‍ഷങ്ങളായി നടന്നു വരുന്നു. ദൂരദേശത്ത് നിന്നു പോലും ഔഷധക്കഞ്ഞി വാങ്ങാന്‍ എത്തുന്നതായി ജമാഅത്ത് അധികാരികള്‍ പറയുന്നു.
നാട്ടിലെ വൃദ്ധര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ ദിവസവും ഒത്തു കൂടി സൗഹൃദം പങ്കിടുന്നത് വവ്വാക്കാവ് ഇഫ്താറിന്റെ പ്രത്യേകതയാണ്. റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ പതിനേഴാം രാവിലും ഇരുപത്തിയേഴാം രാവിലും മഹല്ലിലെ മിക്കവാറും എല്ലാ വീടുകളിലും ഭക്ഷണം എത്തിക്കുന്ന പതിവും ഇവിടെയുണ്ട്. ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വവ്വാക്കാവ് ജമാഅത്തിന്റെ പരിധിയിലുള്ള കടത്തൂര്‍, ക ുറുങ്ങപ്പള്ളി മസ്ജിദുകളിലും വിപുലമായ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മനുഷ മനസുകള്‍ അകന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒന്നിച്ചിരിക്കാനും സൗഹൃദം സ്ഥാപിക്കാനുമുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് വവ്വാക്കാവ് മുസ്ലിം ജമാഅത്ത് ഭാരവാഹികളും ഇമാമും പറഞ്ഞു.
ജമാഅത്ത് പരിധിയിലെ ഇരുപത്തഞ്ചിലധികം നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസ പെന്ഷന് പദ്ധതി നടപ്പാക്കി മേഖലയില്‍ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."