ഗുണ്ടാ നിയമ പ്രകാരം പിടിയിലായി
കൊല്ലം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം, കൊലപാതക ശ്രമം, അബ്കാരി നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങി നിരവധി ക്രിമിനല്‍ മകേസുകളില് പ്രതിയായ കൊല്ലം ഈസ്റ്റ് വില്ലേജില്‍ വടക്കുംഭാഗം ചേരിയില്‍ പുള്ളിക്കട കോളനിയില്‍ ഓമനക്കുട്ടന്റെ മകന് സി.സി കുട്ടന് എന്ന രതീഷിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പ് മൂന്ന് തവണ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. ഒടുവില്‍ ജയില്‍ മോചിതനായതിന് ശേഷവും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമ പ്രകാരം കൊല്ലം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം ഇപ്പോള്‍ അറസ്റ്റിലായത്.
കൊല്ലംസിറ്റി പൊലിസ് കമ്മീഷണര്‍ പി.കെ. മധുവിന്റെ നിര്‍ദേശാനുസരണം കൊല്ലം അസി. പൊലിസ് കമ്മീഷണര്‍ എ. പ്രതീപ്കുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് പൊലിസ് ഇന്‍സ്പെക്ടര്‍ മഞ്ജുലാല്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വി. ശിവകുമാര്‍, പ്രശാന്ത്കുമാര്‍ എം.കെ, ഷാഡോ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍. യു.പി, അസി. സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന് പിള്ള, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ഹരിലാല്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ മനു, സജു, ഷീനു, റിബു, നന്തകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കരുതല്‍ തടങ്കലിലില്‍ പാര്‍പ്പിക്കുന്നതിനായി ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."