മയ്യനാട് റെയില്‍വേ മേല്‍പ്പാലത്തിന് കിഫ്ബി അംഗീകാരം ലഭിച്ചു: എം. നൗഷാദ് എം.എല്‍.എ
കൊല്ലം: മയ്യനാട് റെയില്‍വേ മേല്‍പ്പാലത്തി നിര്‍മാണത്തിന് 29.95 കോടി രൂപയുടെ പദ്ധതിയ്ക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം നല്‍കിയതായി എം. നൗഷാദ് എം.എല്‍.എ അറിയിച്ചു. റെയില്‍വേയുമായി ചെലവ് പങ്കിടാതെ മുഴുവന്‍ തുകയും കിഫ്ബിയില്‍നിന്നും ചെലവഴിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. രണ്ടുമാസത്തിനകം സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അടുത്ത വര്‍ഷം പകുതിയോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും നൗഷാദ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി മയ്യനാട് ഉള്‍പ്പെടെ നാലു മേല്‍പ്പാലങ്ങള്‍ക്കാണ് മണ്ഡലത്തില്‍ അനുവാദം ലഭിച്ചത്. ഇതില്‍ ഇരവിപുരം റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അയത്തില്‍, കല്ലുംതാഴം ഫ്‌ലൈ ഓവറുകളുടെ രൂപരേഖയും അടങ്കലും തയാറായി വരികയാണ്. നാല് പദ്ധതികളും കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഉദ്ദേശിച്ചതിലും വേഗത്തില്‍ മയ്യനാട്, ഇരവിപുരം മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."