ശുചിമുറി കോംപ്ലക്സ് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
ശാസ്താംകോട്ട: ശാസ്താംകോട്ട ഡിപ്പോയുടെ മുന്‍വശത്തെ ശുചിമുറി കോംപ്ലക്സ് നിര്‍മാണം വ്യാപാരികളും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലാണ് 20 ലക്ഷം രൂപ ചെലവില്‍ എ.ടി.എം കൗണ്ടര്‍, ശുചിമുറി, മുലയൂട്ടല്‍ മുറി, ലഘുഭക്ഷണശാല ഉള്‍പ്പെടുന്ന കോംപ്ലക്സ് പണിയാന്‍ തുടങ്ങിയത്.
തൊട്ടടുത്ത് കംഫര്‍ട്ട് സ്റ്റേഷനും കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വ്യാപാരികള്‍ നിര്‍മിച്ച നിരവധി ശുചിമുറികള്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് പുതിയ ശുചിമുറികളുടെ നിര്‍മാണം. രണ്ടു വര്‍ഷത്തിനു മുമ്പ് കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് ബസ് കയറാന്‍ തടസം ആരോപിച്ചാണ് വ്യാപാരികള്‍ കച്ചവടം നടത്തികൊണ്ടിരുന്ന കടമുറികള്‍ അധികാരികള്‍ പൊളിച്ചുനീക്കിയിരുന്നു. പൊളിച്ച സ്ഥലത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിഞ്ഞ് കൊടുക്കാമെന്ന ഉറപ്പ് വ്യാപാരികള്‍ക്ക് അന്ന് അധികാരികള്‍ നല്‍കിയിരുന്നു. അത് ലംഘിച്ച് ജില്ലാ പഞ്ചായത്തിന്റെ പുതിയ ശുചിമുറി കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിച്ചതാണ് നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."