മധുകൊല്ലിക്കാരുടെ സഞ്ചാരം ഇപ്പോഴും 'നൂല്‍പ്പാല'ത്തിലൂടെ
മീനങ്ങാടി: നൂലുപോലൊരു പാലം എന്നത് പോലെയാണ് മധുകൊല്ലിക്കാര്ക്കുള്ള ഏക ആശ്രയമായ കോണ്‍ഗ്രീറ്റ് പാലത്തിന്റെ അവസ്ഥ.
ദേശീയ പാതയില്‍ നിന്നും പോക്കറ്റ് റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി നേരെ ചെല്ലുന്നത് ഈ പാലത്തിലേക്കാണ്. ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ രണ്ട് സൈഡിലേക്കും തല പുറത്തേക്കിട്ട് സൂക്ഷിച്ച് നോക്കി ഓടിച്ചാല്‍ പാലത്തില്‍ നിന്നും വീഴാതെ മറുവശത്തെത്താമെന്ന അവസ്ഥയാണ് പാലത്തിനുള്ളത്. കൈവരിയില്ലാത്ത കല്ല് കെട്ടുകള്‍ തകര്‍ന്ന് തുടങ്ങിയ പാലത്തിലൂടെയുള്ള യാത്ര മധു കൊല്ലിക്കാര്ക്കിന്നും സാഹസം തന്നെയാണ്.സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പാലം പണി മാത്രം തുടങ്ങിയിട്ടില്ല. പാലത്തിന്റെ അടുത്ത് നിന്ന് 150 മീറ്റര്‍ മാത്രം അകലെയാണ് ദേശീയ പാത കടന്നുപോകുന്നത്. നിരവധി കുടുംബങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും അന്പത്തിനാലാം മൈലിലേക്കും, മീനങ്ങാടിയിലേക്കും എളുപ്പമെത്താവുന്ന പാതകൂടിയാണിത്.
പാലത്തിന്റെ സൈഡ് ഇടിഞ്ഞതിനാലും കാട്കയറിക്കിടക്കുന്നതിനാലും യാത്രക്കാരും വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള സാഹചര്യമാണുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."