പരിസ്ഥിതിയെ സംരക്ഷികേണ്ടത് വിശ്വാസിയുടെ ബാധ്യത: വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ
ആലുവ: പരിസ്ഥിതിയെ സംരക്ഷികേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ പറഞ്ഞു.നാം ജീവിക്കുന്ന ഈ ഭൂമിയില്‍ അടുത്ത തലമുറകള്‍ക്കും ജീവിക്കണമെന്ന ബോധ്യം ഓരോ വ്യക്തിക്കും ഉണ്ടാകണം .ഇസ്ലാമിക ആരാധാനാലയങ്ങള്‍ പാരസ്ഥിതീക ഇടപെടലുകള്‍ വളരെ വലുതാണ് അമേരിക്കന്‍ പ്രവശ്യയില്‍ ഏറ്റവും നല്ല പാരസ്ഥീക അവാര്‍ഡ് ലഭിച്ചത് അവിടത്തെ മുസ്ലീം പള്ളിക്കാണ് അമേരിക്കയില്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണെന്നും തന്റെ സന്ദര്‍ശനവേളയില്‍ ബോദ്ധ്യപ്പെട്ടതായും എം.എല്‍.എ കൂട്ടി ചേര്‍ത്തു.
ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റി തോട്ടുമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു വരുന്ന റമളാന്‍ ത്രിദിന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.സി.ആര്‍ നീലകണ്ഠന്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുല്‍ മുത്തലിബ് റിലീഫ് കിറ്റ് വിതരണം നിര്‍വ്വഹിച്ചു.
ഉത്തമ ദാമ്പത്യം നല്ല ഭര്‍ത്താവ് എന്ന വിഷയത്തെ ആസ്പദമാക്കി ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാക്ഷണം നടത്തി .മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് ബാബു ചാലയില്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അഷറഫ് ഹുദവി,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുട്ടം അബ്ദുള്ള,എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് മെമ്പര്‍ നൗഫല്‍ കുട്ടുമശേരി,എസ്.കെ.എസ്.എസ്.എഫ് ജില്ലാ വര്‍ക്കിംങ്ങ് സെക്രട്ടറി കെ.കെ അബ്ദുള്ള ഇസ്ലാമിയ,എസ്.എം.എഫ്.ജില്ലാ ട്രഷറര്‍ വി.കെ മുഹമ്മദ് ഹാജി , എടയപ്പുറം ജുമാ മസ്ജിദ് ചീഫ് ഇമാം ബുഹാരി ഫൈസി കണിയാപ്പുരം, കുഞ്ഞുമോന്‍ പഴങ്ങാടി,റ്റി.എച്ച് സെയത് മുഹമ്മദ് ഹാജി,യൂസഫ് ഹാജി കടവില്‍,സിദ്ദീഖ് കുഴിവേലിപ്പടി,യഹിയ പാലപ്രശേരി,നിഷാദ് കുഞ്ചാട്ടുകര,കെ.കെ അബദുള്‍ സലാം ഇസ്ലാമിയ,അന്‍സാര്‍ ഗ്രാന്റ് എന്നിവര്‍ സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ 9ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ പ്രസിഡന്റ് ഷംസുദ്ധീന്‍ ഫൈസി ദുആക്ക് നേതൃത്വം നല്‍കും എസ്.കെ.എസ്.എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിശിഷ്ടാതിഥിയായി വി.പി സജീന്ദ്രന്‍ എം.എല്‍.എ പങ്കെടുക്കും.സ്വര്‍ഗ്ഗം വിശ്വാസികള്‍ക്കുള്ള സമ്മാനം എന്ന വിഷയത്തെ ആസ്പദമാക്കി ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാക്ഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."