HOME
DETAILS

പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ കേസിലെ മുഖ്യ പ്രതി അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

  
backup
June 11 2017 | 19:06 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8a%e0%b4%a3-3

 

പറവുര്‍: പെണ്‍കുട്ടിയെ തണ്ടിക്കൊണ്ട് പോയ കേസിലെ പ്രധാന പ്രതിയുള്‍പെടെ അഞ്ച് പേരെ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വെടിമറ കാഞ്ഞിരപറമ്പില്‍ കെ എസ് ബിജിലി മകന്‍ അബ്ദുള്ള (26) രണ്ടാം പ്രതി ചേന്ദമംഗലം കൂട്ടുകാട് വെള്ളിമുറ്റം പ്രദിപിന്റെ മകന്‍ വിഷ്ണു(2ഹ) അഞ്ചാം പ്രതി വെടിമറ തോട്ടു പറമ്പില്‍ സലീമിന്റെ മകന്‍ സജാദ്(27) പതിനെട്ടാം പ്രതി ചെറായി കബാലി പറമ്പില്‍ മുഹമ്മദ് അലിയുടെ മകന്‍ ഷെമീര്‍ (26) പത്തൊമ്പതാം പ്രതി ചാത്തനാട് കണിച്ചോടം പറമ്പ് മോഹനന്റെ മകന്‍ വിനോദ് (26) കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
ഒന്നാം പ്രതി അബ്ദുള്ള അഴീക്കോടുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒമ്പതായി. മുഖ്യ പ്രതിയുടെ പിതാവ് ബിജിലി ഉള്‍പ്പെടെ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നേരത്തെ അറസ്റ്റ് ചെയ്ത പ്രതികളില്‍ രൊളായ യഹിയ പോലീസിനെ ആക്രമിച്ച് കൈവിലങ്ങോടെ രക്ഷപ്പെട്ടിരുന്നു. ഈ പ്രതിയെ ഇതുവരെ പോലീസിന് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കഴിഞ്ഞ മാസം 24 ന് അര്‍ധരാത്രിയില്‍ മാതാ പിതാക്കളോടൊപ്പം കാറില്‍ പോകവേ പെരുവാരത്ത് വച്ച് കാറിലും ബൈക്കിലുമായെത്തിയ സംഘം വാഹനം തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു കാറില്‍ കയറ്റി തട്ടികൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കിയിരുന്നു.മുഖ്യ പ്രതിയോടൊപ്പം പോകാന്‍ പെണ്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ജൂലൈ അഞ്ച് വരെ ഹോസ്റ്റലില്‍ താമസിപ്പിക്കുവാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന അബ്ദുള്ളയുടെ സംഘമാണ് തട്ടികൊണ്ടു പോയതെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരവേ എല്ലാവരും ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് പിതാവിനെ ഭീഷണിപെടുത്തിയും വീട് തല്ലിതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിജിലിക്കും മകന്‍ അബ്ദുള്ളക്കുമെതിരെ ആലങ്ങാട് പോലീസും കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago