HOME
DETAILS

എ.ഐ.പി അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവ് നടപ്പിലായില്ല

  
backup
August 03 2016 | 18:08 PM

%e0%b4%8e-%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b4%ae%e0%b5%8d

മഞ്ചേരി: എ.ഐ.പി (ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം)യില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഉത്തരവ് ഇനിയും നടപ്പിലായില്ല. 1995ലാണ് പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലായി 33 സ്‌കൂളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പിലാകുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്ന തരത്തിലുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.

1995ല്‍ നിയമിച്ച 238 അധ്യാപകര്‍ക്ക് മറ്റു എയ്ഡഡ് സ്‌കൂളുകളില്‍ നല്‍കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും 2003 മുതല്‍ നിയമിതരായ 73 അധ്യാപകര്‍ക്ക് അകാരണമായി ശമ്പളം തടഞ്ഞുവെച്ചിരിക്കുകയാണ്. ഉത്തരവ് നടപ്പിലാക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ പോലും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.എന്നാല്‍ ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ സങ്കുചിത മനോഭാവങ്ങളാണ് ഉത്തരവു നടപ്പിലാക്കാന്‍ കാലതാമസമെടുക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ നടപ്പിലാക്കുന്ന വിഷയങ്ങളില്‍ മാറി മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഒട്ടും താല്‍പര്യമില്ല എന്നതിന്റെ കൂടി തെളിവാവുകയാണ് എഐ.പി തലത്തിലെ അധ്യാപക വിഭാഗത്തോടുള്ള ഇത്തരം നിലപാടുകള്‍ എന്നും വിലയിരുത്തുന്നുണ്ട് . പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷവും ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. എന്നിട്ടും ചുവപ്പുനാടയില്‍ കുടുങ്ങിയ ഉത്തരവു നടപ്പില്‍ വരാത്തതു ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയാണെന്നു വിലയിരുത്തുന്നു.

ന്യൂനപക്ഷ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നടപടികള്‍കെതിരേ അമര്‍ഷം പുകയുന്നുണ്ട്. മത-രാഷ്ട്രീയ- സര്‍വിസ് സംഘടനകള്‍ ഒന്നിച്ചു വകുപ്പു മന്ത്രിയെ കണ്ടു കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടും ഉത്തരവ് നടപ്പാക്കുന്നതില്‍ അനാസ്ഥ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago