HOME
DETAILS
MAL
രാജ്യത്ത് പ്രതിപക്ഷ ഏകീകരണം അനിവാര്യം: റസാഖ് പാലേരി
backup
September 07 2019 | 07:09 AM
ജിദ്ദ: രാജ്യം ഭരിച്ചിരുന്ന ഒന്നാം മോഡി സര്‍ക്കാരും അമിത്ഷായുടെ പൂര്‍ണാധിപത്യമുള്ള രണ്ടാം സര്‍ക്കാരും രാജ്യത്തെ കടുത്ത ദുരിതത്തിലേക്കെത്തിച്ചിരിക്കുകയാണെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സൗദിയില്‍ ഹജ് നിര്‍വഹിക്കാനെത്തിയ അദ്ദേഹത്തിനു പ്രവാസി സാംസ്കാരിക വേദി ജിദ്ദയില്‍ നല്കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇ പി സിറാജ്, സി എച് ബഷീര്‍, വേങ്ങര നാസര്‍, എ കെ സൈതലവി, സലിം എടയൂര്‍, അമീന് ഷറഫുദ്ദീന്, ഉമറുല്‍ ഫാറൂഖ്, ദാവൂദ് രാമപുരം, അഡ്വ. ഷംസുദ്ദീന്, സലീക്കത്ത് ഷിജു തുടങ്ങിയവര്‍ നേതൃത്വം നല്കി. എം പി അഷ്റഫ് സ്വാഗതവും നിസാര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."