കുണ്ടന്നൂരിലെ കുഴിയടക്കല്‍ വൈകും: ഗതാഗത കുരുക്ക് തുടരും, ഗതാഗതക്കുരുക്ക് നിയന്ത്രിക്കലല്ല പി.ഡബ്ല്യു.ഡിയുടെ പണിയെന്ന് മന്ത്രി സുധാകരന്
കൊച്ചി: ഗതാഗതക്കരുക്ക് പതിവായ എറണാകുളം കുണ്ടുന്നൂരിലെത്തി ഗതാഗതക്കുരുക്ക് നേരിട്ട് കണ്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. രാവിലെ പത്ത് മണിയോടെ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി റോഡുകള്‍ പരിശോധിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് റോഡ് പരിശോധിച്ചശേഷം മന്ത്രി പറഞ്ഞു. നിലവില്‍ ടാറിങ്ങ് നടത്താന്‍ കഴിയില്ല. ടൈല്‍സ് ഇടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡിക്ക് ഒന്നും ചെയ്യാനില്ല. പി.ഡബ്ല്യു.ഡിയല്ല ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നത്. അത് എസ്.പിയോട് ചോദിക്കണം. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പി.ഡബ്ല്യു.ഡി എസ്പിയുമായോ കലക്ടറുമായോ ചര്‍ച്ച ചെയ്യാം. എന്‍ജിനീയര്‍മാര്‍ക്ക് റോഡ് പണിയാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഇവിടുത്തെ ഗതാഗത സംവിധാനം പരിഷ്കരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."