പ്രവര്‍ത്തനം പുനരാരംഭിക്കാതെ പൊലിസ് കണ്‍ട്രോള്‍ റൂം
ചാലക്കുടി: പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇനിയും പുനരാരംഭിച്ചില്ല. നോര്‍ത്ത് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ചാലക്കുടി പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനമാണ് ഇനിയും പുനരാരംഭിക്കാനാകാത്തത്. ഉദ്ഘാടനം കഴിഞ്ഞു മാസങ്ങള്‍ക്കകം തന്നെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. തുടര്‍ന്ന് ബി.ഡി ദേവസി എം.എല്‍.എ ഇടപെട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
ഒരു എസ്.ഐയുടെ കീഴിലുള്ള പൊലിസ് സംഘമാണ് കണ്‍ട്രോള്‍ റൂം നിയന്ത്രിച്ചിരുന്നത്. ഇവര്‍ക്കു ഒരു ജീപ്പും അനുവദിച്ചിരുന്നു. ആനമല മേഖലയിലെ കവര്‍ച്ച അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാനായാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നഗരത്തിന്റെ പലഭാഗത്തും കാമറകളടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് ഉദ്ഘാടന സമയത്തു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ വാക്കു പാലിക്കപ്പെട്ടില്ല.
അധികം വൈകാതെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. നോര്‍ത്ത് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ നഗരസഭ സൗജന്യമായി നല്‍കിയ മുറിയിലാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ഇതിലേക്കാവശ്യമായ ഫര്‍ണീച്ചറുകളടക്കമുള്ള സജ്ജീകരണങ്ങളും നഗരസഭ ചെയ്തു കൊടുത്തു. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."