നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു
പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് ശീതീകരണിയില്‍
തൊടുപുഴ: അധികൃതരുടെ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പ്ലാസ്റ്റിക് മാലിന്യം പൊതുനിരത്തില്‍ കത്തിക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങളാണ് രാത്രിയാകുന്നതോടെ കൂടുതലായും കൂട്ടിയിട്ട് കത്തിക്കുന്നത്. നഗരമധ്യത്തിലെ ഈസ്റ്റേണ്‍ ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് കത്തിക്കല്‍ നിത്യ സംഭവമാണ്. ചാക്കില്‍ കെട്ടി പ്ലാസ്റ്റിക് വഴിയരികില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കരുതെന്ന് ഹൈകോടതി ഉത്തരവ് നിലനില്‍ക്കെയാണ് തൊടുപുഴയില്‍ ആശുപത്രികള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വന്‍ തോതില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴികെയുള്ളവ പാറക്കടവിലാണ് സംസ്‌കരിക്കുന്നത്. രണ്ടുമാസത്തിലൊരിക്കല്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്ന സംവിധാനം നഗരസഭ ഏര്‍പ്പെടുത്തിയെങ്കിലും ഫലപ്രദമായില്ല. മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരസഭ ആവിഷ്‌കരിച്ച പ്ലാസ്റ്റിക് റീസൈക്‌ളിങ് യൂനിറ്റിന്റെ കെട്ടിടം പ്രദേശവാസികളുടെ എതിര്‍പ്പിനത്തെുടര്‍ന്ന് തുറക്കാന്‍ പോലും കഴിഞ്ഞില്ല. തൊടുപുഴക്ക് സമീപം വെങ്ങല്ലൂരിലെ വ്യവസായ പാര്‍ക്കിലാണ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്. മാലിന്യം ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഇതിനായി കെട്ടിടം സജ്ജീകരിക്കുകയും 12 ലക്ഷത്തോളം രൂപ മുടക്കി യന്ത്രസാമഗ്രികള്‍, വൈദ്യുതി കണക്ഷന്‍ എന്നിവ തയാറാക്കുകയും ചെയ്തു. എന്നാല്‍, നിരവധി വീടുകളുള്ള പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉണ്ടാകുമെന്ന പരാതിയുമായി പ്രദേശവാസികള്‍ എത്തിയതോടെ പ്ലാന്റ് പ്രതിസന്ധിയിലായി.
കൗണ്‍സില്‍ യോഗം, സര്‍വകക്ഷി യോഗം എന്നിവ ചേര്‍ന്നെങ്കിലും പ്രതിഷേധം മറികടക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല.ഇപ്പോള്‍ നഗരസഭാ ശുചീകരണവിഭാഗം പ്ലാസ്റ്റിക് ഒഴികെ മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ഇതോടെയാണ് പാതയോരങ്ങളിലും മറ്റും പ്ലാസ്റ്റിക് കുന്നുകൂടാന്‍ തുടങ്ങിയത്.
പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കണമെന്ന് കോടതി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശനിര്‍ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക് കത്തിച്ചാല്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തില്‍ പൊലിസ് നിഷ്‌ക്രിയത്വം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."