നിരാഹാര സമരത്തെ പരിഹസിച്ച എസ്.ശാരദക്കുട്ടിക്ക് സമര കിടക്കയില്‍ നിന്ന് അധ്യാപകന്റെ മറുപടി: ഇംഗ്ലിഷ് മൗലികവാദികളുടേതാണ് യഥാര്‍ഥ ഭാഷാ ഭ്രാന്തെന്നും പ്രിയേഷ്
തിരുവനന്തപുരം: മലയാളത്തിനുവേണ്ടി പി.എസ്.സി ഓഫിസിനു മുന്നില്‍ ഒന്‍പതു ദിവസമായി തുടരുന്ന
നിരാഹാര സമരത്തെ പരിഹസിച്ച എഴുത്തുകാരി എസ്. ശാരദക്കുട്ടിക്ക് മറുപടിയുമായി സമര കിടക്കയില്‍ നിന്ന് അധ്യാപകന് പ്രിയേഷ് രംഗത്ത്. സുപ്രഭാതം ഓണ്‍ലൈന്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ മലയാളികള്‍ക്കു വേണ്ടിയും നടത്തുന്ന ഈ സമരത്തെ അവരെപോലുള്ളവര്‍ കുറച്ചുകാണുന്നത് ശരിയായില്ലെന്നാണ് പ്രിയേഷിന്റെ പ്രതികരണം. ഏക ഭാഷ, ഏക മതം എന്നൊക്കെ പറയുന്ന ഒരു കൂട്ടര് ഭയാശങ്കകള്‍ സൃഷ്ടിക്കുന്ന കാലത്താണ് ഇംഗ്ലിഷ് മൗലികവാദം കൊണ്ട് ചിലര്‍ രംഗത്തു വരുന്നത്. ഇംഗ്ലിഷ് ഭാഷ മാത്രം മതി പരീക്ഷക്ക് എന്നു പറയുന്നതാണ് യഥാര്‍ഥത്തില്‍ ഭാഷാ ഭ്രാന്തെന്നും പ്രിയേഷ് പറഞ്ഞു. മലയാളത്തില്‍ കൂടി എന്നു പറയുന്നതാണ് ജനാധിപത്യം. ബഹുഭാഷകള്‍ വരട്ടെ. ബഹുത്വത്തിന്റെ ലോകത്തേക്ക് കൂടുതല്‍ കണ്ണിചേര്‍ക്കാനുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണീ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാസ്തവത്തില്‍ ഇങ്ങനെയൊരു സമരം ഇപ്പോഴും നടത്തേണ്ടിവരുന്നു എന്നതിനെ ചൊല്ലി കേരളം ലജ്ജിക്കേണ്ടതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടം കുറിച്ചത്.
എന്നാല്‍ കേരളത്തില്‍ ജീവിക്കുന്നവരും തൊഴില്‍ ചെയ്യുന്നവരും മലയാളമറിഞ്ഞിരിക്കണമെന്നത് നല്ലത്. അതൊരു ജീവല്‍ പ്രശ്നമാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയന മാധ്യമം ഇംഗ്ലീഷായിരിക്കെ, പി.എസ്.സി പരീക്ഷ ചോദ്യവും ഉത്തരവും മലയാളത്തിലും കൂടിയായതുകൊണ്ടു മാത്രം ഒരു'ജീവല്‍'പ്രശ്നവും പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്നായിരുന്നു എസ്.ശാരദക്കുട്ടിയുടെ പ്രതികരണം. ഇത്തരം ഞുണുക്കു വിദ്യകള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണെന്നായിരുന്നു അവരുടെ ചോദ്യം.
രൂപിമയും പ്രിയേഷും ജൂലൈ 29 മുതല്‍ പട്ടത്തെ പി.എസ്.സി ഓഫിസിനു മുന്നില്‍ തുടങ്ങിയ നിരാഹാര സമരം ഒന്‍പത് ദിവസം പിന്നിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."