ദുരിതത്തിലായ തൊഴിലാളികള്‍ക്ക് എട്ടു ലക്ഷം റിയാല്‍ ശമ്പള കുടിശിക നല്കി
ദമാം: ഇന്ത്യക്കാരുള്‍പ്പെടെ 195 തൊഴിലാളികള്‍ക്ക് കമ്പനി നല്‍കാനുള്ള കുടിശിക തുക അധികൃതര്‍ ഇടപെട്ട് ഈടാക്കി തൊഴിലാളികള്‍ക്ക് നേടി കൊടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലെ രണ്ടു കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് ലേബര്‍ ഓഫീസ് ഇടപെട്ട് കുടിശിക തുക ഈടാക്കിയത്. രണ്ടു കമ്പനികളിലെ 195 തൊഴിലാളികള്‍ക്കാണ് 8,253,043 റിയാല്‍ സഊദി തൊഴില്‍, സാമൂഹിക മന്ത്രാലയം മുഖേനയുള്ള അല്‍ഖോബാര്‍ സൗഹൃദ പരിഹാരം കമ്മിറ്റി മുഖേന പരിഹാരം കണ്ടെത്തിയത്. ഇരു കമ്പനികളിലെയും 196 തൊഴിലാളികളാണ് പരാതിയുമായി മന്ത്രാലയത്തെ സമീപിച്ചത്. ഇതില്‍ 99 തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി മുപ്പത് ലക്ഷം റിയാലും നേപ്പാള്‍, പാകിസ്ഥാന് തൊഴിലാളികളായ 66 പേര്‍ക്കായി ഇരുപത് ലക്ഷം റിയാലും ഒന്‍പത് ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്കായി ആറു ലക്ഷം റിയാലും ഏതാനും മറ്റു രാജ്യക്കാരായ തൊഴിലാളികള്‍ക്കായി 420,000 റിയാലുമാണ് അധികൃതര്‍ ഇടപെട്ട് ഈടാക്കി തൊഴിലാളികള്‍ക്ക് നേടിക്കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."