പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് ഗതാഗതം മുടങ്ങി
ഈരാററുപേട്ട: തലനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ മേലടുക്കം പേര്യംമല റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് ഗതാഗതം മുടങ്ങി.
നാല് മാസം മുന്‍പ് അമിത ലോഡുമായി ലോറി കയറിയപ്പോഴാണ് അപ്രോച്ച് റോഡ് തകര്‍ന്നത്.
പിന്നീട് പലപ്പോഴായി ഇടിഞ്ഞു താഴ്ന്ന് പാലം ഗതാഗതയോഗ്യമല്ലാതായി. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതു വഴി കടന്നു പോകുന്നത്.
അന്‍പതോളം വീട്ടുകാര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാലം എം.പി ഫണ്ടില്‍ നിന്നും 15 ലഷം രൂപ മുടക്കിയാണ് നിര്‍മ്മിച്ചത്. അപ്രോച്ച് റോഡും അതിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞതോടെ റോഡില്‍ക്കൂടി പേടിയോടെ മാത്രമെ കടന്നുപോകാനാന് സാധിക്കൂ. മഴക്കാലം വന്നതോടെ റോഡ് പൂര്‍ണ്ണമായും തകരുമെന്ന അവസ്ഥയിലാണ്. അടുക്കം സ്കൂളിലേയ്ക്ക് പോകുന്ന 50 ഓളം കുട്ടികള്‍ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. അടിയന്തരമായി പാലം നന്നാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."