HOME
DETAILS
MAL
തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച രണ്ട് പേരെ റിമാന്‍ഡ് ചെയ്തു
backup
September 07 2019 | 18:09 PM
തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട്പേരെ കോടതി റിമാന്‍ഡ് ചെയ്തു. പെരുമാതുറ സ്വദേശികളായ സുല്‍ഫി, സെയ്ദ് അലി എന്നിവരാണ് അഴിക്കുള്ളിലായത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് 42 വയസ്സുള്ള യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇരുവരും പീഡിപ്പിച്ചത്.
യുവതിയുടെ അച്ഛന് ആശുപത്രിയില്‍ ചികിത്സയിലായണ്. അമ്മ ആശുപത്രിയില്‍ പോയ സമയത്താണ് ഇരുവരും അതിക്രമിച്ച് കടന്നത്. വൈകീട്ട് അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിസരവാസികളായ സുല്ഫിയെും സയ്ദ് അലിയെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."