കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം
കോട്ടയം: പി.ടി.ചാക്കോയെ ദ്രോഹിച്ചവരുടെ പിന്‍മുറക്കാര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായ. പി.ടി.ചാക്കോയ്ക്ക് ലഭിച്ച വിപുലമായ സ്വീകാര്യത ആര്‍.ശങ്കറിനെ അന്നേശത്രുവാക്കിയതുപോലെയാണ് കെ.എം.മാണിക്കും സംഭവിച്ചത്. മാണിക്കുമേല്‍ എല്‍.ഡി.എഫ് ചൊരിഞ്ഞ പ്രശംസാവചനങ്ങളാണ് ചിലരെ അസ്വസ്ഥരാക്കിയതെന്നും 'അന്ന് പി.ടിചാക്കോ, ഇന്നു കെ.എം.മാണി'എന്ന കവര്‍ സ്റ്റോറി പറയുന്നു. മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പി.ടി.ചാക്കോക്ക് രാജിവയ്‌ക്കേണ്ടി വന്നത്. അതേ അവസ്ഥയിലാണ് കെ.എം.മാണിയും രാജിവച്ചത്.
'ചാക്കോവധ'ത്തിലെ പ്രധാനവില്ലന്‍ ആര്‍.ശങ്കറാണ്്. ഇപ്പോള്‍ അമ്പതുവര്‍ഷത്തിനുശേഷം 'പി.ടി.ചാക്കോ വധത്തിന്' ചുക്കാന്‍ പിടിച്ച പ്രതിഭാധനന്‍മാരുടെ പിന്‍മുറക്കാര്‍ രൂപത്തിലും ഭരണനൈപുണ്യത്തിലും അക്ഷരാര്‍ഥത്തില്‍ പി.ടി ചാക്കോയുടെ പിന്‍ഗാമിയായ കെ.എം.മാണിയേയും 'കൊല്ലാക്കൊല' ചെയ്യാന്‍ ശ്രമം നടത്തി എന്നുമനസിലാക്കുമ്പോള്‍ അവരുടെ വൈരബുദ്ധി എത്രരൂക്ഷമായിരുന്നുവെന്ന് മനസിലാക്കാം. പി.ടി.ചാക്കോ മരിച്ച് 50 വര്‍ഷവും രണ്ട് മാസവും തികയുമ്പോഴാണ് തിരുവനന്തപുരത്തെ മദ്യമുതലാളി ചാനലിലൂടെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിലെ ചതി കെ.എം.മാണിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടെ കോടിയേരി ബാലകൃഷ്ണന്‍ കെ.എം.മാണി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. ഡോ.തോമസ് ഐസക്ക ്മാണിയെ ക്ഷണിച്ചുകൊണ്ടുപോയി എ.കെ.ജി സെന്ററില്‍ സമ്മേളനം നടത്തി. പാലക്കാട് പാര്‍ട്ടി പ്ലീനത്തിലു ം കോട്ടയത്തു നടന്ന ദേശാഭിമാനിയുടെ പരിപാടിയിലും പിണറായിക്കൊപ്പം മാണി വേദി പങ്കിടുകയും ചെയ്തു. ഇതിനിടയില്‍ ഇടതുപിന്തുണയോടെ കെ.എം.മാണി മുഖ്യമന്ത്രിയാകുമെന്ന പ്രചാരണമുണ്ടായി. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന തരത്തില്‍ മാന്യതയില്ലാത്ത ഒരാളല്ല കെ.എം.മാണിയെന്നും ലേഖനത്തില്‍ പറയുന്നു.
യു.ഡി.എഫിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ.എം.മാണി താന്‍ കൂടിചേര്‍ന്ന് രൂപം കൊടുത്ത സര്‍ക്കാരിന്റെ അട്ടിമറിക്കില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം. എല്‍.ഡി.എഫ് നേതാക്കളുടെ പ്രശംസാവചനങ്ങള്‍ യു.ഡി.എഫ് നേതാക്കളെ അങ്കലാപ്പിലാക്കി.'പി.ടി.ചാക്കോ മര്‍ഡര്‍' ആസൂത്രണം ചെയ്തവരെ പോലെ ചില ദൈവങ്ങള്‍ക്ക് ചില ഐഡിയകളുണ്ടായിരുന്നു. അതിലൊന്ന് നിലവിലുള്ള ചില ബാറുകള്‍ പൂട്ടണമെന്നതായിരുന്നു. മറ്റൊന്ന് ഫൈവ് സ്റ്റാര്‍ ബാറുകള്‍ തുറക്കണമെന്നതായിരുന്നു. ഇവര്‍ നിലവിലുള്ള ബാറുകള്‍ പൂട്ടാന്‍കാരണം കെ.എം. മാണിയാണെന്ന് വരുത്തിത്തീര്‍ത്തു.
ബാര്‍കോഴ അന്വേഷിക്കാന്‍ മാണിയോട് വൈരമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ എത്രയോ നീചമായിരുന്നു. ഒടുവില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ കെ.എം.മാണിയെ പാലായില്‍ തോല്‍പ്പിക്കാനും ചിലര്‍ ശ്രമിച്ചു.ശയ്യാവലംബികളായ നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ പിന്നോക്കം പോയിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.
മാണി പോയാല്‍ ഒന്നും
സംഭവിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: യു.ഡി.എഫ് വിടുമെന്ന മാണിയുടെ ഭീഷണിക്കും തണുപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനുമിടെ മാണിക്കെതിരേ ശക്തമായ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്.
മാണി യു.ഡി.എഫില്‍നിന്നു പോകുന്നെങ്കില്‍ പോകട്ടേയെന്നും മുന്നണിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.മഹേഷ് പറഞ്ഞു. മാണിയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ വിലക്ക് നിലനില്‍ക്കേയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മാണിയെ കടന്നാക്രമിച്ചത്.
കോഴക്കേസുകളിലെ അന്വേഷണങ്ങളില്‍നിന്നു രക്ഷനേടാനുള്ള കപടതന്ത്രവും അധികാരത്തോടുള്ള ആര്‍ത്തിയുമാണ് ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകള്‍. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കാത്തവരെ ആര്‍ക്കാണ് ആവശ്യം.
പ്രതിപക്ഷ നേതാവും ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റും ഒക്കെ ഫോണില്‍ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാട് കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധിചെയ്യേണ്ട ആവശ്യമില്ലെന്നും മഹേഷ്് പറയുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു പറയുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നോര്‍ക്കണം, ആ എം.എല്‍.എ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചോര നീരാക്കി, ഊണും, ഉറക്കവുമില്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണെന്നും മഹേഷ് ഓര്‍മിപ്പിക്കുന്നു. യു.ഡി.എഫ് സംവിധാനത്തില്‍ കൂടി ജയിച്ചു വന്നവര്‍ ധാര്‍മികത ഉണ്ടെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തുനിയാതെ എം.എല്‍.എ സ്ഥാനം രാജിവെക്കണം.
യു.ഡി.എഫ് വിട്ട് പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്.
അങ്ങനെ വരുമ്പോള്‍ വീണ്ടും യു.ഡി.എഫിലേക്ക് തന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് യാതൊരു കാരണവശാലും ഉള്‍കൊള്ളാന്‍ കഴിയില്ല എന്നത് നേതൃത്വം മനസ്സിലാക്കണമെന്നും മഹേഷ് ഓര്‍മപ്പെടുത്തുന്നു.
കെ.എം.മാണി യു.ഡി.എഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയേക്കാള്‍ വലുതായി ഒന്നും സംഭവിക്കാന്‍ ഇല്ല. ഇത്തരത്തില്‍ തരം താണ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും, ആര്‍ജവവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമെന്നും ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവ് കൂടിയായ മഹേഷ് ആവശ്യമുന്നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."