സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫിസുകള്‍ വഹിക്കുന്നത് വലിയ പങ്ക്: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇനിയൊരു ദുരന്തമുണ്ടായാലും അതിനെ അതിജീവിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്റി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ലോകത്തില്‍ എവിടെയെല്ലാം മലയാളിയുണ്ടോ അവരെയെല്ലാം ഉപയോഗിച്ചുകൊണ്ട് നവകേരള സൃഷ്ടി സാധ്യമാക്കും. നവകേരള നിര്‍മിതിക്കായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര രണ്ട് വില്ലേജിന് പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍നിന്നെല്ലാം സഹായം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ വലിയ സഹായമാണ് ലഭിച്ചത്. എന്നാല്‍ പലരുടെയും സഹായം വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മന്ത്രിമാര്‍ 24 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന് ഓഫിസുകള്‍ക്ക് വലിയ പങ്കാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഇത് ഓഫിസാണെന്ന പ്രതീതിയുണ്ടാവരുത്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് പുതിയ ഓഫിസ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍ അധ്യക്ഷനായ പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ.ഡി.എം ടി. വിജയന്‍, സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, വാര്‍ഡംഗം പ്രസന്നകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."