HOME
DETAILS
MAL
അറ്റോണി ജനറലായി തുടരാന്‍ താല്പര്യമില്ലെന്ന് മുകുള്‍ റോഹ്ത്തഗി
backup
June 11 2017 | 21:06 PM
ന്യൂഡല്‍ഹി: അറ്റോണി ജനറലായി തുടരാന്‍ താല്പര്യമില്ലെന്ന് മുകുള്‍ റോഹ്ത്തഗി. സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങാനാണ് താല്പര്യമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് കത്തു നല്കി.
2014 ജൂണിലാണ് അദ്ദേഹത്തെ അറ്റോണി ജനറലായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞതോടെ അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇത് നിരസിച്ചുകൊണ്ട് അദ്ദേഹം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് നല്‍കിയത്. അഞ്ചു വര്‍ഷക്കാലം വാജ്പെയ് സര്‍ക്കാരിലും മൂന്നു വര്‍ഷം മോദി സര്‍ക്കാരിലും സേവനം ചെയ്തു. ഇനിയും സര്‍ക്കാരിനുവേണ്ടി ജോലി ചെയ്യാന്‍ താല്പര്യമില്ലെന്നും താന്‍ സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."