പിഞ്ചുകുഞ്ഞിന്റെ ചികിത്സക്ക് കനിവുള്ളവര്‍ കനിയണം
ദുബൈ: കുഞ്ഞിന്റെ ചികിത്സക്ക് പണമില്ലാതെ കുടുംബം ദുരിതമനുഭവിക്കുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ സാജിത്ത് ഹബീബിന്റെയും സജ്‌നയുടേയും മകനാണ് ദുബൈയിലെ സുലൈഖ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മാസം തികയുന്നതിനുമുമ്പേ പ്രസവിച്ചതിനാല്‍ രണ്ട് മാസമായി കുഞ്ഞ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ അവസ്ഥ ദയനീയമായി കൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇനിയും രണ്ടര മാസമെങ്കിലും ചികിത്സ തുടരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അഞ്ചാം മാസത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ സജ്‌നയും ഭര്‍ത്താവും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് സജ്‌ന മൂന്ന് കുഞ്ഞുങ്ങളെ അഞ്ചാം മാസത്തില്‍ പ്രസവിച്ചത്. ഇതില്‍ രണ്ടുകുട്ടികള്‍ മരണപ്പെട്ടു. ഇതോടെ മൂന്നാമത്തെ കുഞ്ഞിനെ എങ്ങിനെയും രക്ഷപ്പെടുത്തുന്നതിനായാണ് ആശുപത്രിയില്‍ ചികിത്സ തുടരുന്നത്. രണ്ടര വര്‍ഷം മുമ്പ് സജ്‌ന ഗര്‍ഭിണിയായിരുന്നെങ്കിലും ഗര്‍ഭം അലസി. ഇതോടെയാണ് ദുബൈയിലെത്തിയത്. രണ്ടുമാസം ദുബൈയില്‍ ജോലി ചെയ്തിരുന്നെങ്കിലും ശമ്പളം ലഭിക്കാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു. ഇതിനിടെയാണ് സജ്‌ന വീണ്ടും ഗര്‍ഭിണിയായത്.
ഉടന്‍ നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയെങ്കിലും മൂന്ന് കുട്ടികളാണെന്ന് കണ്ടെത്തുകയും അഞ്ചുമാസത്തിനുശേഷമേ യാത്ര പാടുള്ളുവെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. അഞ്ചുമാസമായതോടെയാണ് സജ്‌നക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തത്.
ഇപ്പോള്‍ ആശുപത്രിയില്‍ കുട്ടിയുടെ ചികിത്സക്കുമാത്രം 6,000 ദിര്‍ഹത്തില്‍ അധികമാണ് ചെലവ്. കുട്ടിയെ നാട്ടില്‍ കൊണ്ടുപോയി ചികിത്സിക്കണമെങ്കില്‍ 60,000 (പന്ത്രണ്ട് ലക്ഷം രൂപ) ദിര്‍ഹം മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടിന് മാത്രം ആവശ്യം വരും. ഈ ഭീമമായ തുക സാജിത്തിന് താങ്ങാന്‍ കഴിയുന്നതിലും അധികമാണ്. കനിവുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ്. ദുബൈയില്‍ ഒരു കമ്പനിയില്‍ ഓഫിസ് അസിസ്റ്റന്റായി ജോലിചെയ്ത് വരികയാണിദ്ദേഹം. കുടുംബവുമായി ഒരു വര്‍ഷത്തോളമായി ഇദേഹം ദുബൈയില്‍ ഉണ്ട്. കമ്പനി അനുവദിച്ച അഞ്ചുലക്ഷം രൂപ കൊണ്ടാണ് ഇതുവരെ ചികിത്സിച്ചത്. ഈ തുകയും തീര്‍ന്ന അവസ്ഥയിലാണ്. കുട്ടിയെ നാട്ടില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്നാണ് സാജിത്തിന്റെ ആഗ്രഹം.
അക്കൗണ്ട് നമ്പര്‍: sajina sn,67194768176, state bank of india...attingal branch ifsc: sbin0070039
ദുബായ് അക്കൗണ്ട് നമ്പര്‍: sajith habib ac no: 0211292504701, swift code: ebilaead,iban no: ae740260000211292504701. ഫോണ്‍ നമ്പര്‍: 00971503698537
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."