HOME
DETAILS
MAL
കശ്മിരിലെ 92.5 ശതമാനം പ്രദേശങ്ങളിലെയും നിയന്ത്രണം നീക്കിയതായി ദോവല്‍
backup
September 07 2019 | 21:09 PM
ന്യൂഡല്‍ഹി: കശ്മിരിലെ 92.5 ശതമാനം പ്രദേശങ്ങളിലെയും നിയന്ത്രണം എടുത്തു കളഞ്ഞതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തു കളഞ്ഞതിനെ കശ്മിരികളില്‍ ഭൂരിഭാഗവും പിന്തുണക്കുന്നുവെന്ന് ബോധ്യമായതായും അജിത് ദോവല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദോവല്‍.
കശ്മിരിലെ സാഹചര്യങ്ങള്‍ മുന്‍പത്തേതിനെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പാക്കിസ്താന് ഭീകരരില്‍ നിന്ന് ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിനാണ് കശ്മിരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ദോവല്‍ പറഞ്ഞു. മുന്‍കരുതലെന്ന നിലക്കാണ് കശ്മിരി രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയിരിക്കുന്നതെന്നും ക്രമസമാധാനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ദോവല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."