ഖശോഗിയുടെ പ്രതിശ്രുതവധുവിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു; ട്രംപിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമെന്നാരോപിച്ച് ക്ഷണം നിരസിച്ചു
വാഷിങ്ടണ്‍: സഊദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ പ്രതിശ്രുത വധുവിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ നിരസിച്ചു. ഖഷോഗ്ജിയുടെ വധം അന്വേഷിക്കുന്നതില്‍ അമേരിക്കയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്നും തന്നെ ക്ഷണിച്ച് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമാണ് ട്രംപിന്റേതെന്നും ഹാറ്റിസ് സെംഗിസ് പ്രതികരിച്ചു.
തുര്‍ക്കി പൗരയായ ഹാറ്റിസ് സെംഗിസ് ഖശോഗിയുടെ കൊലപാതകത്തിന് ശേഷം ഇതാദ്യമായാണ് ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. ഖശോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നീതിക്ക് മുമ്പില്‍ കൊണ്ടു വരണമെന്നും ശിക്ഷിക്കണമെന്നും ഹാറ്റിസ് പറഞ്ഞു.
ഖശോഗിയെ അപായപ്പെടുത്താന്‍ സഊദിക്ക് പദ്ധതിയുള്ളതായി അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കല്‍പോലും കോണ്‍സുലേറ്റിനുള്ളിലേക്ക് പോകാന്‍ അനുവദിക്കുമായിരുന്നില്ലെന്നും ഹാറ്റിസ് പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിന് പോകുമ്പോള്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നില്ല. കാരണം സെപ്റ്റംബര്‍ 28ന് പോയപ്പോള്‍ ഖശോഗിയോട് നല്ല രീതിയിലാണ് കോണ്‍സുലേറ്റിനുള്ളില്‍ പെരുമാറിയിരുന്നതെന്നും ഹാറ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."