HOME
DETAILS
MAL
ഇന്ത്യന്‍ പെട്രോളിയം മന്ത്രി സഊദിയില്‍
backup
September 07 2019 | 22:09 PM
റിയാദ്: ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ത്രിരാഷ്ട്ര ഗള്‍ഫ് രാഷ്ട്ര സന്ദര്‍ശനം തുടങ്ങി. ഈ മാസം 12 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനങ്ങളില്‍ പ്രധാന എണ്ണ, പ്രകൃതി വാതക ഉല്പാദക രാജ്യങ്ങളായ സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുക. അതത് രാജ്യങ്ങളിലെ ഊര്‍ജ, എണ്ണ മന്ത്രിമാരുമായും നിക്ഷേപ മേഖലയിലെ പ്രധാന സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തും.
എണ്ണ, പ്രകൃതി വാതക മേഖലകള്‍ക്ക് പുറമെ സ്റ്റീല്‍ രംഗത്തും ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിനസ് മേഖലയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും പ്രധാനപ്പെട്ട ബിസിനസ് പ്രമുഖരും ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."