HOME
DETAILS
MAL
പ്രവാസം അവസാനിപ്പിക്കുന്ന ശരീഫ് റഹ്‌മാനിക്ക് യാത്രയയപ്പ് നൽകി
backup
October 27 2018 | 10:10 AM
ദമാം: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന സമസ്ത കേരള ഇസ്ലാമിക് സെന്റർ ദമാം അധ്യക്ഷൻ ശരീഫ് റഹ്‌മാനി പട്ടർകുളത്തിനു എസ്‌കെഐസി യാത്രയയപ്പ് നൽകി.
എസ്‌കെഐസി ഹാളിൽ നടന്ന ചടങ്ങിൽ സകരിയ ഫൈസി അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് ചെയർമാൻ സൈനുൽആബിദീൻ തങ്ങൾ ഉദ്ഘടനം ചെയ്ത ചടങ്ങിൽ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് സുഹൈൽ ഹുദവി ഉപഹാര സമർപ്പണവും ദമാം പ്രസിഡന്റ് ഫവാസ് ഹുദവി മുഖ്യ പ്രഭാഷണവും നടത്തി.
ബഹാവുദ്ധീൻ നദ്‌വി (എസ്‌കെഐസി), ബഷീർ ബാഖവി (എസ് വൈ എസ്), അബ്ദുറഹ്‍മാൻ പൂനൂർ(എസ്‌കെഐസി ഈസ്റ്റേൺ പ്രവിശ്യ) മൻസൂർ ഹുദവി (ഹാദിയ) തുടങ്ങിയവർ ആശംസയർപ്പിച്ചു. ശരീഫ് റഹ്‌മാനിയുടെ മറുപടി പ്രസംഗം നടത്തി. മാഹിൻ വിഴിഞ്ഞം സ്വാഗതവും അബു യാസീൻ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."