യു.എസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറഞ്ഞെന്ന് മെക്സിക്കോ
മെക്സിക്കോ സിറ്റി: അതിര്‍ത്തി വഴി യു.എസിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തില്‍ വലിയ കുറവ് വന്നതായി മെക്സിക്കോ. മെക്സിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍സെലോ എബ്രാഡാണ് അഭയാര്‍ത്ഥികളുടെ കുടിയേറ്റത്തില്‍ വലിയ കുറവ് വന്നതായി അറിയിച്ചത്. സര്‍ക്കാറിന് വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കഴിഞ്ഞ മെയ് മാസത്തിനു ശേഷം രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 56 ശതമാനം കുറവ് വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ ജൂണില്‍ യു.എസും മെക്സികോയും തമ്മില്‍ ധാരണയായിരുന്നു. അഭയാര്‍ത്ഥി വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ മെക്സിക്കോയുടെ ഇറക്കുമതിക്ക് മേല്‍ വലിയതോതില്‍ നികുതി വര്‍ദ്ധിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മെക്സികോ നടപടികള്‍ കര്‍ശനമാക്കിയത്.
അതേസമയം, മെക്സിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍സെലോ എബ്രാഡ് ഉള്‍പ്പെടെയുള്ള സംഘം യു.എസ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. അഭയാര്‍ത്ഥി വിഷയത്തില്‍ തങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ബി.ബി.സി റിപോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."