ഇറാന് ആണവപദ്ധതികളുമായി മുന്നോട്ട്
തെഹ്റാന്: യുറേനിയം മ്പുഷ്ടീകരണത്തിന് പുതിയ ആധുനിക സെന്‍ട്രിഫ്യൂജുകള്‍ ഉപയോഗിക്കാന്‍ പോവുകയാണെന്ന് ഇറാന്. 2015ല്‍ വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവച്ച ആണവകരാറില്‍ നിന്ന് പിന്മാറുന്നതിന്റെ ഭാഗമായാണിത്.
നിലവില്‍ 40 അത്യാധുനിക സെന്‍ട്രിഫ്യൂജുകള്‍ പ്രവര്‍ത്തനസജ്ജമായതായി ആണവോര്‍ജ ഏജന്‍സി വക്താവ് ബെഹ്റസ് കമാല്‍വന്ദി പറഞ്ഞു.
സമ്പുഷ്ടീകരിച്ച യുറേനിയം ആണവ ഇന്ധനം ഉണ്ടാക്കുന്നതിനും ആണവായുധനിര്മാണത്തിനും ഉപയോഗിക്കാം. ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ യു.എസ് ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയതിനു പ്രതികരണമെന്നോണം ജൂലൈയില്‍ കരാറിലെ രണ്ടു നിബന്ധനകളില്‍ നിന്ന് ഇറാന് പിന്മാറിയിരുന്നു. മൂന്നാമത്തേത് ഞെട്ടിക്കുന്ന നടപടിയായിരിക്കുമെന്നും ഇറാന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇറാന്റെ നടപടിയില്‍ ബ്രിട്ടന് നിരാശ രേഖപ്പെടുത്തി. ഇറാനെ കരാറില്‍ തുടരാന്‍ ഫ്രാന്‍സ് സമ്മര്‍ദം ചെലുത്തുമെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാല്‍റി പറഞ്ഞു.
അതേസമയം ഇറാന്റെ നടപടി അദ്ഭുതപ്പെടുത്തുന്നതല്ലെന്നായിരുന്നു യു.എസ് പ്രതിരോധമന്ത്രി മാര്‍ക് എസ്പറിന്റെ പ്രതികരണം. എന്നാല്‍ ആണവ സെന്‍ട്രിഫ്യൂജുകള്‍ വികസിപ്പിച്ചത് രാജ്യത്തിന്റെ ആവശ്യത്തിനു വേണ്ടിയാണെന്ന് ഇറാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."