നാളെ രാവിലെവരെ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നാളെ രാവിലെവരെ കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ മിക്കയിടങ്ങളിലും ഇന്നലെ നേരിയ തോതില്‍ മഴ ലഭിച്ചു. കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗിലാണ് കൂടുതല്‍ മഴ പെയ്തത്. അഞ്ച് സെന്റീമീറ്റര്‍. കണ്ണൂരിലും പിറവത്തും കുഡ്ലുവിലും നാലുസെന്റീമീറ്റര്‍ വീതമാണ് മഴ രേഖപ്പെടുത്തിയത്. തളിപ്പറമ്പ്, ചെങ്ങന്നൂര്‍, മാവേലിക്കര, വൈക്കം, വൈത്തിരി എന്നിവിടങ്ങളില്‍ മൂന്നുസെന്റീമീറ്റര്‍ വീതവും മഴ പെയ്തു.
കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കൊടുങ്ങല്ലൂര്‍, ആലുവ, കായംകുളം, കോന്നി എന്നിവിടങ്ങളില്‍ രണ്ടു സെന്റീമീറ്ററും കരിപ്പൂര്‍, ആലപ്പുഴ, കായംകുളം, കോട്ടയം, കുമരകം, തിരുവനന്തപുരം സിറ്റി, എണമാക്കല്, ഇരിഞ്ഞാലക്കുട, കൊല്ലം, കുരുടമണ്ണില്‍ എന്നിവിടങ്ങളില്‍ ഒരുസെന്റീമീറ്ററും മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."