ഹൊര്‍മുസ് കടലിടുക്കില്‍ വീണ്ടും ഇറാന്റെ ഇടപെടല്‍, വിദേശ ബോട്ട് പിടികൂടി
മസ്‌കത്ത്: എണ്ണ കള്ളക്കടത്ത് നടത്തുന്നവരെന്നു സംശയിച്ച് ഹൊര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ബോട്ട് ഇറാന്‍ പിടികൂടി. ബോട്ടിലുണ്ടായിരുന്ന 12 ഫിലിപ്പൈന്‍സുകാരെ അറസ്റ്റ് ചെയ്തതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു.
2,83,900 ലിറ്റര്‍ പെട്രോളുമായി ഒരു വിദേശ ബോട്ട് പിടിച്ചെടുത്തതായി തീരദേശസേന മേധാവി മേജര്‍ ഹുസൈന്‍ ദെഹാകിയെ ഉദ്ധരിച്ച് ഇസ്‌ന വെളിപ്പെടുത്തി. ബോട്ടിലെ പെട്രോളിന് 20 ലക്ഷം ഡോളര്‍ വിലവരും. പിടിയിലായ ഫിലിപ്പൈന്‍സ് പൗരന്മാരെ നിയമനടപടികള്‍ക്കു വിധേയമാക്കുമെന്ന് ഹുസൈന്‍ ദെഹാകി അറിയിച്ചു. പിടിയിലായവര്‍ എണ്ണ കള്ളക്കടത്തുകാരാണെന്നു സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 14ന് 20 ലക്ഷം ലിറ്റര്‍ എണ്ണയുമായി പോകുന്ന വിദേശ കപ്പലും അതിലെ 12 നാവികരെയും ഇറാന്‍ വിപ്ലവഗാര്‍ഡ് പിടികൂടിയിരുന്നു. ജൂലൈ 31ന് എണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏഴു നാവികരുള്ള ഒരു വിദേശകപ്പലും ഇറാന്‍ നാവികസേന പിടിച്ചെടുത്തിരുന്നു.
അന്താരാഷ്ട്ര സമുദ്ര ഗതാഗതനിയമങ്ങള്‍ ലംഘിച്ചതിനാണ് ബ്രിട്ടന്റെ സ്റ്റെനാ ഇംപെറോ എണ്ണക്കപ്പല്‍ ഇറാന്‍ പിടികൂടിയത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലിലെ 23 നാവികരില്‍ മൂന്നു മലയാളികളുണ്ട്. കപ്പലിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഴു നാവികരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."