സഊദിയില്‍ വന്‍ തൊഴില്‍ സാധ്യത; ഫ്യൂച്ചര്‍ ഇന്‍വെസ്റ്റമെന്റ് ഇനീഷ്യേറ്റീവില്‍ ഒപ്പു വെച്ചത് അറുപത് ശതകോടി ഡോളറിന്റെ കരാറുകള്‍
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: മൂന്ന് ദിവസങ്ങളിലായി സഊദിയിലെ റിയാദില്‍ വെച്ച് നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്റ് ഇനീഷ്യേറ്റീവില്‍ ഒപ്പുവെച്ചത് അറുപത് ശതകോടി ഡോളറിന്റെ കരാറുകള്‍. വന്‍ നിക്ഷേപങ്ങള്‍ രാജ്യത്തെത്തിക്കുകയെന്നു ലക്ഷ്യത്തോടെ സഊദി കിരീടാവകാശിയുടെ വിഷനില്‍ തുടങ്ങിയ പദ്ധതിയുടെ രണ്ടാം എഡിഷനിലാണ് വന്‍തോതിലുള്ള നിക്ഷേപ കരാറിന് സഊദി സാക്ഷ്യം വഹിച്ചത്.
സമ്മേളനത്തിന് ആദ്യ ദിനത്തില്‍ തന്നെ അന്‍പതു ബില്യണ്‍ ഡോളര്‍ കരാറില്‍ സഊദി വിവിധ രാജ്യങ്ങളുമായി ഒപ്പു വെച്ചിരുന്നു. ആരോഗ്യപാര്‍പ്പിട മേഖലയില്‍ സംഗമത്തിന്റ്റെ സമാപന ദിനത്തില്‍ പുതിയ കരാറുകളും ഒപ്പുവെച്ചു. കാല്‍ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് പുതിയ കരാറുകള്‍ വഴി സൃഷ്ടിക്കുക എന്നതാണ് വിലയിരുത്തല്‍.
പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളില്‍ 5,000 കോടിയിലേറെ ഡോളറിന്റ്റെ കരാറുകള്‍ ഊര്‍ജ, ധനമന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ഇതിന് പുറമെയാണ് ആരോഗ്യ പാര്‍പ്പിട മേഖലയിലെ വികസന പദ്ധതികള്‍. ആറ് ദശലക്ഷം ഡോളറിന്റ്റെ നിക്ഷേപമാണ് അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ ആരോഗ്യ മേഖലയിലുണ്ടാവുക. പതിനായിരത്തിലധികം ജോലികളാണ് ഇതു വഴി സൃഷ്ടിക്കുക.
ആദ്യ ഘട്ടത്തില്‍ 300 ബെഡുകളുള്ള ആശുപത്രിക്കാണ് കരാര്‍ 4.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പാര്‍പ്പിട മേഖലയില്‍ ഉണ്ടാവുക. യു എസ്, ചൈന കമ്പനികളാണ് ഈ മേഖലയില്‍ നിക്ഷേപമിറക്കുക. 15000 ജോലികള്‍ ഇതുവഴിയും സൃഷ്ടിക്കപ്പെടും. 3400 കോടി ഡോളറിന്റെ സംയുക്ത പദ്ധതികള്‍ക്കുള്ള ധാരണാപത്രങ്ങളാണ് സഊദി എണ്ണകമ്പനിയായ അരാംകോ ഒപ്പുവെച്ചത്.
മൂന്ന് ദിവസങ്ങളിലായി റിയാദില്‍ വെച്ച് നടന്ന ആഗോള നിക്ഷേപ സമ്മേളനം അവസാനിക്കുമ്പോള്‍ കരാറുകള്‍ വഴി മാത്രം കാല്‍ ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് സഊദിയില്‍ സൃഷ്ടിക്കപ്പെടുക. ദേശീയ വ്യവസായ, ലോജിസ്റ്റിക് സര്‍വീസസ് പ്രോഗ്രാമിനു വേണ്ടി 4400 കോടി ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്. 1.6 ട്രില്യണിലേറെ ഡോളറിന്റെ നിക്ഷേപങ്ങള്‍ ദേശീയ വ്യവസായ, ലോജിസ്റ്റിക് സര്‍വീസസ് പ്രോഗ്രാം രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്കാക്കുന്നത്.
പെട്രോളിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി പത്തിരട്ടിയായി ഉയര്‍ത്തുന്നതിനാണ് സഊദി അറേബ്യ ഊന്നല്‍ നല്‍കുന്നത്. പെട്രോളിതര ഉല്‍പന്നങ്ങളുടെ വന്‍ സമ്പത്ത് രാജ്യത്തുണ്ട്. ഉല്‍പാദന, നിര്‍മാണ മേഖലയില്‍ ഇവ പ്രയോജനപ്പെടുത്തുമെന്നും സഊദി ഊര്‍ജ്ജ എണ്ണ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."