HOME
DETAILS
MAL
പ്രളയകാലത്തെ സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകളുടെ സേവനം വിലമതിക്കുന്നു: മുഖ്യമന്ത്രി
backup
September 07 2019 | 22:09 PM
തിരുവനന്തപുരം: പ്രളയകാലത്തെ സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകളുടെ സേവനത്തെ നാട് അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹജീവി സ്നേഹത്തില്‍ മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞതിന് കേഡറ്റുകള്‍ക്ക് സംസ്ഥാനത്തിന്റെ ബിഗ് സല്യൂട്ട് അര്‍പ്പിക്കുന്നു.
എസ്.പി.സിയുടെ പത്ത് കല്‍പ്പനകള്‍ യൂനിസെഫിന്റെ കേരളം, തമിഴ്നാട് മേഖലാ മേധാവി ഡോ. പിനാകി ചക്രവര്‍ത്തിക്ക് നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എസ്.പി.സി കുട്ടികളുടെ രക്തദാന കാംപയിനിനും ചടങ്ങില്‍ തുടക്കം കുറിച്ചു.
ഡി.ജി.പി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി ആര്. ശ്രീലേഖ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."