തീര്‍ഥാടകരെ ഹറമില്‍ തടഞ്ഞതായി പരാതി
ദോഹ: മക്കയില്‍ തീര്‍ഥാടനത്തിയ ഖത്തരികള്‍ക്ക് ഹറം മസ്ജിദില്‍ പ്രവേശനം നിഷേധിച്ചതായി അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയേക്കും.
മസ്ജിദുല്‍ ഹറമില്‍ ഖത്തരി തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചതായി ഖത്തര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന് (എന്‍.എച്ച്.ആര്‍.സി) പരാതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ ഉടമ്പടികള്‍ അനുവദിച്ച മതപരമായ അനുഷ്ഠാനങ്ങള്‍ ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇതെന്ന് എന്‍.എച്ച്.ആര്‍.സി മേധാവി അലി ബിന്‍ സമൈക്ക് അല്‍മര്‍റി പറഞ്ഞു. എന്‍.എച്ച്.ആര്‍.സി സംഭവത്തെ അപലപിച്ചതായും അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ച സമയത്ത് സഊദി പറഞ്ഞിരുന്നു. 350 ഖത്തര്‍ തീര്‍ഥാടകര്‍ക്ക് കഴിഞ്ഞ ദിവസം പ്രവേശനം നല്‍കിയെന്നും സഊദി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."