കുടുംബ ബന്ധം നിലനിര്‍ത്താന്‍ ഹോട്ട്ലൈന്‍ സേവനം
റിയാദ്: ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ ഖത്തറുമായി കുടുംബ ബന്ധമുള്ള തങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഹോട്ട് ലൈന്‍ സര്‍വിസുകള്‍ ലഭ്യമാക്കുമെന്ന് അറബ് രാജ്യങ്ങള്‍ വ്യക്തമാക്കി. യാതൊരു വിധത്തിലുമുള്ള ബന്ധവും പാടില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലെ ഖത്തറുമായ ബന്ധമുള്ള കുടുംബങ്ങള്‍ക്ക് ഹോട്ട് ലൈന്‍ സര്‍വിസുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് വിവിധ രാജ്യങ്ങളിലെ ദേശീയവാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. എന്നാല്‍ ഏതു വിധത്തിലുള്ള സര്‍വിസുകളാണ് ഇവര്‍ക്ക് അനുവദിക്കുകയെന്നു മൂന്ന് രാജ്യങ്ങളിലെയും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല.
ഖത്തറുമായുള്ള നയതന്ത്രം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ ഖത്തറുമായി ബന്ധമുള്ള കുടുംബ ബന്ധങ്ങള്‍ പ്രതിസന്ധിയിലാണെന്നു രണ്ടണ്ടു ദിവസം മുന്‍പ് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ വ്യക്തമാക്കിയിരുന്നു. ഈ നീക്കം ഖത്തറുമായും തിരിച്ചും ബന്ധങ്ങളുള്ള കുടുംബങ്ങള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."