HOME
DETAILS

പ്രവാസികളുടെ ശമ്പളം മുടങ്ങിയ സംഭവം: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഇടപെട്ടു

  
backup
June 11 2017 | 22:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99

 

മനാമ: മാസങ്ങളായി ശമ്പളം മുടങ്ങിയ ബഹ്‌റൈനിലെ ജി.പി സെഡ് കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പരിഹാര നടപടികള്‍ ആരംഭിച്ചു. ഇതോടെ തൊഴിലാളികളുടെ മാസങ്ങളായി തുടരുന്ന ദുരിതത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. മുന്‍പ് പലപ്പോഴായി തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലവുമായും കമ്പനി അധികൃതരുമായും ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിനാവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അടിയന്തര പരിഹാര നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ കമ്പനിയില്‍ 300ഓളം തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 80 പേരാണ് അല്‍ ഇസ്തിഖ്‌ലാല്‍ ഹൈവെയില്‍ സംഘടിച്ചിറങ്ങിയത്. കഴിഞ്ഞ അഞ്ചുമാസമായി തങ്ങള്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇതിനിടെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു.
തൊഴിലാളികളുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഉത്തരവിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago